ഡോക്ടർമാരുടെ അനാസ്ഥമൂലം നവജാത ശിശു മരിച്ചതായി പരാതി

ആലപ്പുഴ: . ഹരിപ്പാട് നങ്ങ്യാർകുളങ്ങര അകംകുടി ദീപം വീട്ടിൽ നിധിൻ ശിവദാസ്-രഞ്ജുമോൾ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിനായി ചെങ്ങന്നൂർ സഞ്ജീവനി മൾട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിലെത്തിച്ച രഞ്ജുവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഗുരുതരാവസ്ഥയിലായ കുഞ്ഞ് പിന്നീട് മരിക്കുകയായിരുന്നുവെന്നും വെണ്മണി പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കുഞ്ഞി​െൻറ അനക്കം നിന്നുവെന്ന സംശയം പ്രകടിപ്പിച്ചപ്പോഴും രക്ത സ്രാവമുണ്ടായപ്പോഴും ഗൗരവത്തിലെടുക്കാതെ ഡ്യൂട്ടി ഡോക്ടർ മൊബൈൽ ഫോണിൽ സ്വകാര്യകാര്യങ്ങൾ സംസാരിച്ചിരിക്കുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. രഞ്ജുവിനെ പരിശോധിച്ചിരുന്ന ഗൈനക്കോളജിസ്റ്റിനെതിരെയും പരാതി നൽകിയിട്ടുണ്ട്. പ്രസവ വേദന അനുഭവപ്പെട്ടിട്ടും സാധാരണ പ്രസവത്തിനുള്ള സാധ്യത പരിഗണിക്കാതെ ഉടൻ സിസേറിയൻ നടത്താൻ ഏകപക്ഷീയമായി ആശുപത്രി അധികൃതർ തീരുമാനിക്കുകയും അനസ്‌തേഷ്യ നൽകാതെ രഞ്ജുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും ആരോപണമുണ്ട്. പരിശോധനകൾ നടത്തിയിട്ടും കുഞ്ഞി​െൻറ ആരോഗ്യനില മോശമായത് കണ്ടെത്താനാകാത്തതും ഭാരക്കൂടുതലുണ്ടെന്ന് കണ്ടെത്തിയ ശേഷം വേണ്ട പരിഗണന നൽകാത്തതും കുഞ്ഞി​െൻറ ജീവൻ നഷ്ടപ്പെടാൻ കാരണമായെന്നാണ് പരാതിയിൽ പറയുന്നത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചക്ക് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. വീഴ്ചയുണ്ടായിട്ടില്ല-ആശുപത്രി അധികൃതർ ചെങ്ങന്നൂർ: നിധിൻ ശിവദാസ്-രഞ്ജുമോൾ ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സഞ്ജീവനി ആശുപത്രി പി.ആർ.ഒ ഗിരീഷ് പ്രതികരിച്ചു. കുട്ടിയുടെ മരണത്തിൽ ദുഃഖമുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഉയർത്തുന്ന ആരോപണങ്ങൾ യഥാർഥ വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്തതാണ്. തിങ്കളാഴ്ച രാവിലെ 10 വരെ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. അതിനുശേഷം ആരുടെയോ ഇടപെടലുകളെ തുടർന്നാണ് പരാതികൾ ഉയരുന്നത്. അന്വേഷണത്തിലൂടെ, സത്യാവസ്ഥ പുറത്തുവരുന്നത് നല്ലതെന്നാണ് ആശുപത്രിയുടെ നിലപാടെന്നും പി.ആർ.ഒ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.