റെയിൽവേ ക്രോസിന്​ സമീപം കുറ്റിക്കാട്ടിൽ അസ്​ഥികൂടം

അമ്പലപ്പുഴ: തകഴി റെയിൽവേ ക്രോസിന് വടക്ക് മാറി കുറ്റിക്കാട്ടിൽ മനുഷ്യ​െൻറ അസ്ഥികൂടം കണ്ടെത്തി. റെയിൽവേപാളത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇത് കണ്ടത്. അമ്പലപ്പുഴ പൊലീസും ഫോറൻസിക് വിദഗ്ധരും എത്തി അസ്ഥികൾ വിശദമായി പരിശോധിച്ചു. ഇൻക്വസ്റ്റ് തയാറാക്കി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിന് മാറ്റി. അസ്ഥികൂടത്തിന് അരികിൽനിന്ന് തകഴി കേളമംഗലം തുരുത്തിൽ ഒൗസേഫ് വർഗീസി​െൻറ പേരിലുള്ള തിരിച്ചറിയൽ കാർഡ് കണ്ടെത്തിയിട്ടുണ്ട്. എടത്വ പൊലീസ് സ്റ്റേഷനിൽ മുന്നുമാസം മുമ്പ് ഒരാളെ കാണാതായെന്ന പരാതി ലഭിച്ചിരുന്നു. അയാൾ തന്നെയാണോ ഒൗസേഫ് വർഗീസ് എന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. അസ്ഥികൂടത്തിന് രണ്ടുമാസത്തോളം പഴക്കമുണ്ട്. പോസ്റ്റ്മോർട്ടവും ഫോറൻസിക് പരിശോധനക്കും ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാനാകൂവെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.