മൂവാറ്റുപുഴ: സംയുക്ത കര്‍ഷകസമിതിയുടെ സംസ്ഥാന പ്രചാരണ ജാഥക്ക് ബുധനാഴ്ച മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കും. കിസാന്‍സഭ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍ ക്യാപ്റ്റനും കേരള കര്‍ഷകസംഘം സംസ്ഥാന ജോ.സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍ വൈസ് ക്യാപ്റ്റനുമായ ജാഥക്ക് രാവിലെ 11ന് മൂവാറ്റുപുഴ നെഹ്റുപാര്‍ക്കിലാണ് സ്വീകരണം. കേന്ദ്ര സര്‍ക്കാറിെൻറ കര്‍ഷക ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക, സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, റബറിെൻറ വിലത്തകര്‍ച്ച പരിഹരിക്കുക, കാര്‍ഷിക വിളകള്‍ക്ക് കൃഷിച്ചെലവും അതിെൻറ 50 ശതമാനവും ചേര്‍ത്ത് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻറ ഭാഗമായി സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ 25ന് എറണാകുളം ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. പ്രക്ഷോഭത്തിെൻറ പ്രചാരണാര്‍ഥമാണ് ഒമ്പത് കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ അംഗങ്ങളായ സംസ്ഥാന ജാഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.