മൂവാറ്റുപുഴ: കുണ്ടും കുഴിയുമായ നഗരത്തിലെ ബൈപാസ് റോഡ് ഇലാഹിയ കോളജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥികൾ സഞ്ചാരയോഗ്യമാക്കി. നഗരത്തിലെ ഏക ബൈപാസ് റോഡായ വെള്ളൂർക്കുന്നം -ഇ.ഇ.സി -കീച്ചേരിപ്പടി റോഡ് തകർന്നിട്ട് മാസങ്ങളായി. പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങളടക്കം വീണ് അപകടം പതിവാണ്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനായ ഇലാഹിയ കോളജ് വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. ഇതോടെയാണ് വിദ്യാർഥികൾ കുഴികൾ മൂടാൻ ഇറങ്ങിയത്. വെള്ളൂർക്കുന്നം മുതൽ -കീച്ചേരി പടിവരെ ഒന്നര കി.മീറ്റർ റോഡിെൻറ തകർന്ന ഭാഗങ്ങളിൽ ഇൻറർലോക്ക് കട്ടകൾ വിരിച്ചാണ് നന്നാക്കിയത്. വെള്ളൂർ കുന്നം മേഖലയിലായിരുന്നു വൻ കുഴികൾ. ഉച്ചയോടെ ആരംഭിച്ച പ്രവൃത്തി വൈകീട്ട് പൂർത്തിയായി. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തുവന്നിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല. രണ്ടുപതിറ്റാണ്ടുമുമ്പ് ഇ.ഇ.സി മാർക്കറ്റ് സ്ഥാപിക്കുന്നതിെൻറ ഭാഗമായി നഗരസഭ നിർമിച്ച റോഡിെൻറ പകുതി ഭാഗം പൊതുമരാമത്ത് വകുപ്പിെൻറ കീഴിലാണ്. റോഡ് ആരുേടതെന്ന തർക്കംമൂലം അറ്റകുറ്റപ്പണി നടത്താൻ ഇരു വകുപ്പുകളും തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.