അഞ്ചാംപനി- കുട്ടികൾക്ക്​ റൂ​െബല്ല പ്രതിരോധ മരുന്ന് നൽകണം ^കലക്ടർ

അഞ്ചാംപനി- കുട്ടികൾക്ക് റൂെബല്ല പ്രതിരോധ മരുന്ന് നൽകണം -കലക്ടർ ആലപ്പുഴ: ഒക്‌ടോബർ മൂന്നിന് ആരംഭിക്കുന്ന അഞ്ചാംപനി (മീസിൽസ്), റൂെബല്ല പ്രതിരോധ കുത്തിവെപ്പിലൂടെ കുട്ടികളെ രോഗംവരാതെ സുരക്ഷിതരാക്കാൻ മാതാപിതാക്കളുടെയടക്കം സഹകരണം വേണമെന്ന് കലക്ടർ ടി.വി. അനുപമ പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. ഒമ്പതിനും 15 നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാനാണ് ജില്ല ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധവകുപ്പുകൾ, സർക്കാർ ഏജൻസികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്ക് പുറമേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​െൻറ സഹകരണത്തോടെ സ്വകാര്യ മേഖലയിലെ ഡോക്ടർമാരെയും പ്രതിരോധയജ്ഞത്തിൽ പങ്കാളികളാക്കും. കുത്തിവെപ്പ് നൽകുന്നത് കൂടുതലും വിദ്യാർഥികൾക്കായതിനാൽ വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്. എല്ലാ സ്‌കൂളുകളിലും നോഡൽ ഓഫിസറായി അധ്യാപകരെ തെരഞ്ഞടുത്ത് പരിശീലനം നൽകിയിട്ടുണ്ട്. ഇവർ അതത് സ്‌കൂളിലെ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അവരുടെ അധ്യാപകർക്കും കുത്തിവെപ്പി​െൻറ പ്രാധാന്യം സംബന്ധിച്ച് ക്ലാസുകൾ നൽകി വരുകയാണ്. ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, എൻ.എസ്.എസ്. യൂത്ത് ക്ലബ് വളൻറിയർമാർ, കുടുംബശ്രീ- ആശ പ്രവർത്തകർ എന്നിവർക്കുള്ള പരിശീലനം ഈ ആഴ്ച പൂർത്തിയാകും. ആദ്യത്തെ രണ്ടാഴ്ച സ്‌കൂളുകൾ, അങ്കണവാടികളിൽ െവച്ചും പിന്നീട് ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും കുത്തിവെപ്പ് സൗകര്യം ഏർപ്പെടുത്താനാണ് നീക്കം. വീടുകളിലെത്തി കുത്തിവെെപ്പടുക്കില്ല. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടൻറ് ഡോ. പ്രതാപചന്ദ്രൻ മീസിൽസ്- റൂെബല്ലാ രോഗങ്ങളെ പ്രതിരോധിക്കേണ്ടതി​െൻറ ആവശ്യകത സംബന്ധിച്ച് വിശദീകരിച്ചു. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർമാരായ ഡോ. സിദ്ധാർഥൻ, ഡോ. ജമുനാ വർഗീസ്, ആർ.സി.എച്ച് ഓഫിസർ ഡോ. കെ.ബി. മോഹൻദാസ്, ജില്ല മാസ് മീഡിയ ഓഫിസർ ജി. ശ്രീകല എന്നിവർ സംസാരിച്ചു. കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണം -കർഷക ജനപക്ഷം ആലപ്പുഴ: അതിരൂക്ഷമായ മഴയും കാറ്റും മൂലം കൃഷിനാശം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരവും അടുത്ത കൃഷിയിറക്കാനുമുള്ള സഹായവും നൽകണമെന്ന് കേരള കർഷക ജനപക്ഷം ജില്ല നേതൃസമ്മേളനം ആവശ്യപ്പെട്ടു. കൊയ്യാൻ പാകമായ നെല്ല് കാറ്റിലും മഴയത്തും നിലത്തടിഞ്ഞ് നശിക്കുകയും നഷ്ടപ്പെടുകയും ചെയ്തു. കൊയ്തു െവച്ചിരുന്ന നെല്ലും നശിച്ചുപോയിട്ടുണ്ട്. അടിയന്തരമായി കൃഷിനാശം നേരിട്ട സ്ഥലങ്ങൾ കൃഷി ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് നഷ്ടം തിട്ടപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ആലപ്പുഴ നരസിംഹപുരത്തുകൂടിയ കർഷക ജനപക്ഷം ജില്ല നേതൃയോഗത്തിൽ ജില്ല പ്രസിഡൻറ് ജോഷി പരുത്തിക്കൽ അധ്യക്ഷത വഹിച്ചു. കേരള ജനപക്ഷം ജില്ല പ്രസിഡൻറ് ബേബി പാറക്കാടൻ, കർഷക ജനപക്ഷം സംസ്ഥാന പ്രസിഡൻറ് ആൻറണി കരിപ്പാശ്ശേരി, ഇ.ഷാബ്ദീൻ, ജോർജ് തോമസ് ഞാറക്കാട്ടിൽ, ജോയി ചക്കുംകേരി, എൻ.എ. നജ്മുദ്ദീൻ, മൈഥിലി പത്്മനാഭൻ, ബൈജു മാന്നാർ, ജോ നെടുങ്ങാട്, എം.എ. ചാക്കോ, വിഷ്ണു എസ്. നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.