ആലപ്പുഴ: സംസ്ഥാന ലൈഫ്-ഗ്രൂപ് ഇൻഷുറൻസ് പദ്ധതികളിലെ മുൻകാല പ്രീമിയം അടച്ചതുസംബന്ധിച്ച വിവരം സോഫ്റ്റ്‌േവർ ഡാറ്റാ ബേസിൽ ഉൾപ്പെടുത്തുന്നതിന് ഡി.ഡി.ഒമാർക്ക് പരിശീലനം നൽകുന്നു. ചെങ്ങന്നൂർ, മാന്നാർ, മാവേലിക്കര സബ് ട്രഷറികളുടെ പരിധിയിലെ ഡി.ഡി.ഒമാരുടെ പരിശീലനം 22ന് ഉച്ചക്ക് രണ്ടിന് മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. കായംകുളം, നൂറനാട്, മുതുകുളം, ഹരിപ്പാട് സബ്ട്രഷറിയുടെ പരിധിയിലുള്ളവർക്ക് സെപ്റ്റംബർ 23ന് രാവിലെ 10 മുതൽ കൃഷ്ണപുരം ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലും മങ്കൊമ്പ് സബ്ട്രഷറിയുടെ പരിധിയിലുള്ളവർക്ക് സെപ്റ്റംബർ 26ന് രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും പരിശീലനം നൽകും. എടത്വ, അമ്പലപ്പുഴ സബ്ട്രഷറികളുടെ പരിധിയിലുള്ളവർക്ക് സെപ്റ്റംബർ 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലനം നൽകും. പൊതുവിദ്യാഭ്യാസം, പൊലീസ്, പഞ്ചായത്ത് വകുപ്പുകൾ ഒഴികെയുള്ളവർക്കാണ് പരിശീലനം. ഡി.ഡി.ഒമാരോ ചുമതലപ്പെട്ട ഉദ്യോഗസ്ഥരോ നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ജില്ല ഇൻഷുറൻസ് ഓഫിസർ അറിയിച്ചു. ഫോൺ: 0477- 2264436, 94962 68213.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.