മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പുറംകടലില്‍ തകരാറിലായ ബോട്ട് ഫിഷറീസ് വകുപ്പിെൻറ ബോട്ടില്‍ കെട്ടിവലിച്ച് ഹാർബറിലേക്ക് വരുേമ്പാഴാണ് അപകടം. ചൊവ്വാഴ്ച രാവിലെ 8.45 ഒാടെയാണ് സംഭവം. പുലര്‍ച്ച തോപ്പുംപടി ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട പള്ളുരുത്തി സ്വദേശി യേശുദാസിെൻറ 'നീതിമാന്‍' ബോട്ടാണ് കപ്പല്‍ ചാലില്‍ മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന അമ്പലപ്പുഴ സ്വദേശികളായ ഫൈസല്‍, അനുമോന്‍, മധു, സലീം, പ്രദീപ്, നിബു എന്നിവരെ മറൈന്‍ എന്‍ഫോഴ്സ്മെൻറും കോസ്റ്റല്‍ പൊലീസും രക്ഷപ്പെടുത്തി. കപ്പല്‍ ചാലില്‍ ബോട്ട് താഴ്ന്നതോടെ കപ്പല്‍ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഏഴോടെയാണ് ബോട്ട് പുറംകടലില്‍ യന്ത്രം നിലച്ച് ഒഴുകി നടക്കുന്ന വിവരം കോസ്റ്റല്‍ പൊലീസിനെ തൊഴിലാളികള്‍ അറിയിച്ചത്. മറൈന്‍ എന്‍ഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ ഫിഷറീസ് വകുപ്പിെൻറ ബോട്ടിലെത്തി കെട്ടിവലിച്ചുകൊണ്ടുവരുകയായിരുന്നു. വൈപ്പിന്‍ ജെട്ടിക്ക് സമീപത്ത് പെട്ടെന്ന് മറിഞ്ഞ് മുങ്ങിത്താഴ്ന്നു. വെള്ളത്തിൽ ചാടിയ തൊഴിലാളികൾക്ക് മറൈൻ എൻഫോഴ്സ്മെൻറ് അധികൃതര്‍ ലൈഫ് ബോയ നല്‍കി രക്ഷിച്ചു. ബോട്ട് മുങ്ങിയത് ശ്രദ്ധയിൽപെട്ടയുടൻ ഫിഷറീസ് വകുപ്പിെൻറ ബോട്ടിൽ കെട്ടിയ കയര്‍ അഴിച്ച് മാറ്റിയതിനാൽ അത് അപകടത്തിൽെപട്ടില്ല. മൂന്ന് മിനിറ്റിൽ ബോട്ട് മുങ്ങിത്താഴ്ന്നു. 2000ൽ നിർമിച്ച ബോട്ട് കാലപ്പഴക്കംമൂലം തുള വീണ് വെള്ളം കയറിയതാകാം മുങ്ങാന്‍ കാരണമെന്നാണ് നിഗമനം. ഒമ്പതുമാസം മുമ്പാണ് ബോട്ട് ഇപ്പോഴത്തെ ഉടമയുടെ കൈവശമെത്തിയത്. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈകീട്ടോടെയാണ് ബോട്ട് കിടക്കുന്ന സ്ഥലം കണ്ടെത്തിയത്. ഇവിടെ മുന്നറിയിപ്പിന് ബോയ സ്ഥാപിച്ചു. ബുധനാഴ്ച രാവിലെ ബോട്ട് നീക്കാനുള്ള ജോലികള്‍ ആരംഭിക്കും. ബോട്ട് നീക്കണമെന്നാവശ്യപ്പെട്ട് ഉടമക്ക് തുറമുഖ അധികൃതർ കത്ത് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.