വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ കലക്​ടർ സന്ദർശിച്ചു

ആലപ്പുഴ: ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും കലക്ടർ ടി.വി. അനുപമ സന്ദർശിച്ചു. വെള്ളപ്പൊക്ക ബാധിതമായ നെടുമുടി, മങ്കൊമ്പ്, മാമ്പുഴക്കരി, കിടങ്ങറ എന്നിവിടങ്ങളിലും മൂന്നു കുടുംബങ്ങളിലെ 15 പേർ കഴിയുന്ന തിരുവൻ വണ്ടൂർ പഞ്ചായത്തിലെ ഗവൺമ​െൻറ് എൽ.പി സ്‌കൂളും സന്ദർശിച്ചു. മൂന്നു കുടുംബങ്ങൾ നേരിടുന്ന ദുരിതം വീട്ടമ്മമാർ കലക്ടറെ ധരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഏലിക്കുട്ടി കുര്യാക്കോസ്, വൈസ് പ്രസിഡൻറ് ഗീത സുരേന്ദ്രൻ, പഞ്ചായത്തംഗം ഷൈനി ഹരികുമാർ, ഡെപ്യൂട്ടി കലക്ടർ ദുരന്തനിവാരണത്തി​െൻറ ചുമതല വഹിക്കുന്ന ജാൻസി ഡാനിയേൽ, ചെങ്ങന്നൂർ തഹസിൽദാർ സാനു, ജൂനിയർ സൂപ്രണ്ട് ബിജു എന്നിവർ കലക്ടർക്കൊപ്പമുണ്ടായിരുന്നു. 15 കുടുംബങ്ങളിലെ 59 പേർ കഴിയുന്ന മാന്നാർ ഗ്രാമപഞ്ചായത്തിലെ ചെങ്കിലാത്ത് ഗവ. എൽ.പി.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച കലക്ടർ അവിടത്തെ സൗകര്യങ്ങൾ വിലയിരുത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശേരിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബി.കെ. പ്രസാദ്, ജ്യോതി വേലൂർ മഠം എന്നിവർ കലക്ടർക്കൊപ്പമുണ്ടായിരുന്നു. തഴക്കര വെട്ടിയാർ അപ്പോസ്‌തോലിക് പെന്തിക്കോസ്ത് ചർച്ചിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും കലക്ടർ സന്ദർശിച്ചു. 23 കുടുംബങ്ങളിലെ 96 പേരാണ് ഇവിടെയുള്ളത്. തഴക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിരുദ്ധൻ, തഹസിൽദാർ എസ്. കൃഷ്ണകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. മാവേലിക്കര നൂറനാട് ഇടപ്പോൺ എച്ച്.എസിൽ 11 കുടുംബങ്ങളിലെ 34 പേർ കഴിയുന്നുണ്ട്. ജില്ലയിൽ നാലു ക്യാമ്പുകളിലായി 52 കുടുംബങ്ങളിലെ 204 പേരാണ് കഴിയുന്നത്. ഇതിൽ 44 പേർ കുട്ടികളാണ്. ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിൽ മഴക്കെടുതിയിൽ 18 വീടുകൾ പൂർണമായും 35 എണ്ണം ഭാഗികമായും നശിച്ചിട്ടുണ്ട്. 1419.55 ഹെക്ടറിലെ കൃഷി മടവീണ് നശിച്ചിട്ടുണ്ട്. 79.83 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.