കാക്കനാട്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയില്‍ കാര്‍ഷിക മേഖലക്ക് കനത്ത നഷ്ടം. കൃഷിവകുപ്പ് ശേഖരിച്ച പ്രാഥമിക കണക്കുകള്‍ പ്രകാരം 2.33 കോടിയുടെ കൃഷിനാശം. ഏറ്റവും കൂടുതല്‍ നാശം കോതമംഗലം, പെരുമ്പാവൂര്‍, പിറവം മേഖലകളിലാണ്. കൂടുതല്‍ നഷ്ടം വാഴ കൃഷിക്കാണ്. 77,410 വാഴകളാണ് മഴയില്‍ നിലം പൊത്തിയത്. 530 റബറും നശിച്ചു. വെള്ളപ്പൊക്കത്തില്‍ 70 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു. വൈകി ഇറക്കിയ നെൽകൃഷിയാണ് നശിച്ചതെന്ന് കൃഷിവകുപ്പ് അധികൃതര്‍ പഞ്ഞു. 75 ഹെക്ടറിലെ മരച്ചീനിയും 56 ഹെക്ടറിലെ പച്ചക്കറികൃഷിയും ഒരു ഹെക്ടറിലെ കൈതച്ചക്ക കൃഷിയും നശിച്ചു. രണ്ട് ഹെക്ടറിലെ ഇഞ്ചി കൃഷിയും വെള്ളത്തിലായി. ജാതി- 216, തെങ്ങ്- 65, കമുക്- 40, കുരുമുളക് വള്ളി- 50, കൊക്കോ- 125 എന്നിങ്ങനെയാണ് മറ്റു നാശനഷ്ടം. വില്ലേജ് ഓഫിസറും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ച് നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുശേഷമാകും അന്തിമ കണക്ക് പുറത്തുവിടുക. രണ്ടു ദിവസമായി മഴക്ക് ശമനമുണ്ടെങ്കിലും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും മാറിയിട്ടില്ല. കാലവര്‍ഷക്കെടുതിയുടെ കണക്കെടുപ്പ് കൃഷിവകുപ്പ് അധികൃതര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് വീണ്ടും മഴ നാശംവിതച്ചത്. കാലവര്‍ഷം തുടങ്ങി രണ്ട് മാസത്തിനകം കാറ്റിലും മഴയിലും ജില്ലയില്‍ 2.71 കോടിയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ. ഇത്തവണത്തെ മഴക്കെടുതിയുടെ കണക്കുകള്‍ പൂര്‍ണമായി ശേഖരിച്ചിട്ടില്ല. നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ അതത് മുനിസിപ്പല്‍, പഞ്ചായത്ത് പ്രദേശത്തെ കൃഷി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വളരെ തുച്ഛമാണ്. കാലവര്‍ഷക്കെടുതിയില്‍ ഇത്തവണ ലഭിച്ചത് 21 ലക്ഷം കേന്ദ്ര വിഹിതം മാത്രമാണ്. വരള്‍ച്ച നാശനഷ്ടത്തില്‍ സംസ്ഥാന വിഹിതമായി 10 ലക്ഷം കിട്ടാനുണ്ട്. വര്‍ഷത്തില്‍ രണ്ട് തവണയാണ് കേന്ദ്ര, സംസ്ഥാന വിഹിതം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.