ഭക്ഷ്യഭദ്രത നിയമം: മുൻഗണനപ്പട്ടിക മാനദണ്ഡങ്ങൾ സംസ്ഥാനം പരിഷ്​കരിച്ചു എൻഡോസൾഫാൻ ദുരിത ബാധിതർ, പട്ടികജാതി^വർഗ വിഭാഗങ്ങൾ പട്ടികയിൽ

ഭക്ഷ്യഭദ്രത നിയമം: മുൻഗണനപ്പട്ടിക മാനദണ്ഡങ്ങൾ സംസ്ഥാനം പരിഷ്കരിച്ചു എൻഡോസൾഫാൻ ദുരിത ബാധിതർ, പട്ടികജാതി-വർഗ വിഭാഗങ്ങൾ പട്ടികയിൽ തിരുവനന്തപുരം: ദേശീയ ഭക്ഷ്യ ഭദ്രതാനിയമ പ്രകാരം സംസ്ഥാനത്ത് സൗജന്യ േറഷന് അർഹതയുള്ളവരുെട മുൻഗണനപ്പട്ടികയുടെ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പരിഷ്കരിച്ചു. വിദേശ, സ്വകാര്യ ജോലികളിൽനിന്നും പ്രതിമാസം 25,000 രൂപക്ക് മുകളിൽ വരുമാനമുള്ളവർ, നാല് ചക്രവാഹനം സ്വന്തമായുള്ളവർ(ഉപജീവനമായ ടാക്സി ഒഴികെ) എന്നിവരെയും പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പരമ്പരാഗത അസംഘടിത തൊഴിലാളികളുടെ കുടുംബാംഗങ്ങളെയും ആശ്രയപദ്ധതി അംഗങ്ങളായുള്ളവരെയും പട്ടികജാതി-വർഗ കുടുംബാംഗങ്ങളെയും (സാമ്പത്തിക സ്ഥിതി പരിഗണിച്ച്) എൻഡോസൾഫാൻ ദുരിത ബാധിതർ, പക്ഷാഘാതം പോലുള്ള രോഗങ്ങളാൽ പരസഹായം ഇല്ലാതെ ജീവിക്കാൻ കഴിയാത്തവർ, കുടുംബത്തിൽ ആർക്കെങ്കിലും മാരകരോഗങ്ങളായ എയ്ഡ്സ്, അർബുദം, ഒാട്ടിസം, ഗുരുതരമായ ശാരീരിക-മാനസിക വെല്ലുവിളികൾ, ഡയാലിസിസിന് വിധേയരാകുന്നവർ, വൃക്ക, ഹൃദയം മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർ, വിധവ ഗൃഹനാഥയായ കുടുംബങ്ങൾ (21ന് വയസ്സിന് മുകളിൽ പ്രായമുള്ള ആൺമക്കൾ ഇല്ലാത്തവർ), അവിവാഹിതയായ മാതാവ്, ഉപേക്ഷിക്കപ്പെട്ട സ്ത്രീകളാൽ നയിക്കപ്പെടുന്ന കുടുംബെത്തയും മുൻഗണനപ്പട്ടികയിൽ ഉൾെപ്പടുത്തിയിട്ടുണ്ട്. കൂടാതെ പാർട്ട്ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ്ഫോർ തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവരെയും പട്ടികയിൽ ഉൾപ്പെടുത്താൻ ഉത്തരവായിട്ടുണ്ട്. നിലവിൽ പ്രസിദ്ധീകരിച്ച മുൻഗണനപ്പട്ടികക്കെതിരെ ആറു ലക്ഷത്തോളം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് തയാറായത്. നേരത്തേ മുൻഗണനപ്പട്ടികയിൽ ഉൾപ്പെട്ട രണ്ടര ലക്ഷത്തോളം സർക്കാർ-അർധസർക്കാർ, അധ്യാപകർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരെ മുൻഗണനപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.