ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്​ മെഗാ ക്യാമ്പ്

കൊച്ചി: ഭിന്നശേഷിക്കാരായ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് നല്‍കുന്നതിന് കലക്ടറേറ്റില്‍ മെഗാ ക്യാമ്പ് നടത്തി. നാഷനല്‍ ട്രസ്റ്റി​െൻറ ജില്ലതല പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തിലെ ക്യാമ്പില്‍ 280 പേര്‍ പങ്കെടുത്തു. കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല നേതൃത്വം നല്‍കി. കേരളത്തില്‍ ഇത്തരമൊരു ക്യാമ്പ് ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്ന് ജില്ലതല പ്രാദേശിക സമിതിയുടെ കണ്‍വീനര്‍ പി.ആര്‍. മഹാദേവന്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരത്തില്‍ കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.