മട്ടാഞ്ചേരി: നൂറ്റാണ്ടുകൾ പഴക്കമുള്ള വൻ തണൽമരം കടപുഴകി. തിങ്കളാഴ്ച രാവിലെ ആറോടെയാണ് ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിനോട് ചേർന്ന നടപ്പാതയിലെ മരം വീണത്. റോഡിന് എതിർവശത്തെ വീടിെൻറ ടെറസിൽ തങ്ങിനിന്ന മരം അഗ്നിശമന സേനാംഗങ്ങൾ എത്തി മുറിച്ചുമാറ്റി. ഒടിഞ്ഞ രണ്ട് വൈദ്യുതി പോസ്റ്റ് പുനഃസ്ഥാപിച്ചു. ഡച്ച് ഭരണകാലത്ത് വെച്ചുപിടിപ്പിച്ച വൃക്ഷമാണിത്. ഫിഫ അണ്ടർ 17 ഫുട്ബാൾ മത്സരത്തിെൻറ പരിശീലന മൈതാനമായി പരേഡ് ഗ്രൗണ്ട് ഒരുക്കാൻ മൈതാനത്തേക്ക് വളർന്ന കൊമ്പുകൾ വെട്ടിമാറ്റിയിരുന്നു. വൈദ്യുതി കേബിളുകൾ നാട്ടാൻ നീളത്തിൽ കുഴിയെടുത്തതോടെ വേരുകൾ മുറിഞ്ഞു. തുടർന്ന് മഴ ശക്തമായപ്പോൾ മരം കടപുഴകുകയായിരുെന്നന്നാണ് നാട്ടുകാർ പറയുന്നത്. എട്ടുമണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിശമന സേനാംഗങ്ങൾ മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. സ്റ്റേഷൻ ഓഫിസർ കെ.ജെ. തോമസ്, ലീഡിങ് ഫയർമാൻ മാർട്ടിൻ ജോൺ എന്നിവർ നേതൃത്വം നൽകി. െറസിഡൻറ്സ് അസോസിയേഷൻ വാർഷികം പള്ളുരുത്തി: വാലുമ്മേൽ െറസിഡൻറ്സ് അസോസിയേഷെൻറ 10ാമത് വാർഷികവും ഓണാഘോഷവും നടന്നു. എം.എൽ.എ കെ.ജെ. മാക്സി ആഘോഷം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ടി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. നടൻ ക്യാപ്റ്റൻ രാജു, പള്ളുരുത്തി അസി. സബ് ഇൻസ്പെക്ടർ കെ.എം. ഏലിയാസ്, ഡിവിഷൻ കൗൺസിലർ കെ.എച്ച്. പ്രീതി, പ്രഫ. ഫിലിപ് ലോപ്പസ്, സെക്രട്ടറി ലുക്ക് റോയ്, ട്രഷറർ എ.എൽ. ജൂഡ്സൺ എന്നിവർ സംസാരിച്ചു. ജെ.ബി.ഐ ചെറിയാൻ സ്വാഗതവും കലാധരൻപിള്ള നന്ദിയും പറഞ്ഞു. പള്ളുരുത്തി: പള്ളുരുത്തി നട സംഗമം െറസിഡൻറ്സ് അസോസിയേഷെൻറ വാർഷികം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. നാടകാചാര്യൻ കെ.എം. ധർമൻ, റാങ്ക് ജേതാവ് കെ.എൻ. ദേവിക തുടങ്ങിയവരെ ആദരിച്ചു. പള്ളുരുത്തി സബ് ഇൻസ്പെക്ടർ എ.ജി. ബിബിൻ, കൗൺസിലർ കെ.എച്ച്. പ്രീതി, എഡ്രാക് പള്ളുരുത്തി മേഖല പ്രസിഡൻറ് വി.കെ. മനോഹരൻ, സെക്രട്ടറി എ.എ. ജോർജ്, പി.കെ. വിജു എന്നിവർ സംസാരിച്ചു. കുഞ്ഞുമോൾ ഉണ്ണി സ്വാഗതവും ടി.എൻ. പ്രമോദ് നന്ദിയും പറഞ്ഞു. പള്ളുരുത്തി: സാന്ത്വനം െറസിഡൻറ്സ് അസോസിയേഷെൻറ വാർഷികം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് വി.ടി. സന്ധ്യാവ് അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.എച്ച്. പ്രീതി, വി.കെ. മനോഹരൻ, എസ്. സനിൽകുമാർ തണ്ടാശ്ശേരി, ലൈല രാജു, വി. വിജയൻ, ഷിബു തോമസ് മാളിയേക്കൽ, എം.എം. തോമസ് മുതുകേൽ, അഗസ്റ്റിൻ കൊമരോത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.