കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല നാഷനൽ സർവിസ് സ്കീം യു.ജി.സി ധനസഹായത്തോടെ േപ്രാഗ്രാം ഓഫിസർമാരുടെ സംസ്ഥാനതല നടത്തി. േപ്രാ-വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ എൻ.എസ്.എസ് േപ്രാഗ്രാം കോഒാഡിനേറ്റർ ഡോ. എം. സംഗമേശൻ, ആലുവ സെൻറ് സേേവ്യഴ്സ് കോളജിലെ േപ്രാഗ്രാം ഓഫിസർമാരായ ഡോ. രശ്മി, ഡോ. അസ്മി, േപ്രാഗ്രാം കോഒാഡിനേറ്റർ ഡോ. പി.എച്ച്. ഇബ്രാഹിംകുട്ടി, േപ്രാഗ്രാം ഓഫിസർ അത്താവുല്ലഖാൻ, സംസ്ഥാനതല ലെയ്സൺ ഓഫിസർ ഡോ. ബാബുക്കുട്ടൻ ഫിനാൻസ് ഓഫിസർ ടി.എൽ. സുശീലൻ എന്നിവർ നേതൃത്വം നൽകി. പ്ലാസ്റ്റിക്: പരിശോധന നടത്തി കാലടി: കാലടി പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ജീവനക്കാരും സംയുക്തമായി ടൗണിൽ പരിശോധന നടത്തി. വിവിധ കടകളിൽ വിൽപന നടത്തുന്നതിനും ശേഖരിച്ചു െവച്ചതുമായ 50 മൈേക്രാണിൽ താഴെള്ളെ പ്ലാസ്റ്റിക് കാരി ബാഗുകൾ കണ്ടെത്തുകയും കടകളുടെ ഉടമസ്ഥരുടെ പേരിൽ പിഴ ചുമത്തുകയും ചെയ്തു. നിയമം പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.