മഹാരാജാസിൽ ഹിന്ദിപക്ഷാചരണം

കൊച്ചി: മഹാരാജാസ് കോളജ് ഹിന്ദി വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ ഹിന്ദി പക്ഷാചരണം ആരംഭിച്ചു. തൃപ്പൂണിത്തുറ ഗവ. കോളജ് മുൻ പ്രിൻസിപ്പ ഡോ. എ. ഗീത ഉദ്ഘാടനം ചെയ്തു. ഹിന്ദിവിഭാഗം അധ്യക്ഷ ഡോ. ഇന്ദുവെൽസാർ അധ്യക്ഷത വഹിച്ചു. ഹിന്ദി പക്ഷാചരണം കോഓഡിനേറ്റർ ഡോ. റീനാകുമാരി, ഡോ. ലിയാഖത്ത് അലി, ഡോ. എസ്. ജോസഫ്, ഡോ. ബീന, പി.ടി.എ സെക്രട്ടറി ഡോ. വിനോദ് എന്നിവർ സംസാരിച്ചു. ഡോ. ജയപ്രഭ നന്ദി പറഞ്ഞു. ദേശഭക്തിഗാന മത്സരത്തിൽ നിർമല കോളജ് മൂവാറ്റുപുഴ ഒന്നാം സ്ഥാനം നേടി. മഹാരാജാസ് കോളജ് മ്യൂസിക് വിഭാഗം രണ്ടാം സ്ഥാനവും ഹിന്ദി വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഖ്യമന്ത്രിക്ക് നിവേദനം നെട്ടൂർ: കുമ്പളം ടോള്‍ പ്ലാസയുടെ അനുബന്ധ സൗകര്യങ്ങള്‍ക്കായി വിവിധ മതസ്ഥാപനങ്ങളും വാണിജ്യകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതും ജനവാസമേഖലയുമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ ടോള്‍വിരുദ്ധ ജനകീയസമര സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കുമ്പളം നിവാസികളും തൊഴിലാളികളും ഉള്‍പ്പെടെ ആയിരത്തോളം ആളുകള്‍ ഒപ്പിട്ട നിവേദനം ടോള്‍വിരുദ്ധ ജനകീയ സമരസമിതി കണ്‍വീനര്‍ മധു കൊറശ്ശേരിയും സി.പി.എം കുമ്പളം ലോക്കല്‍ സെക്രട്ടറി വി.കെ. വിനയനും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. 'കേന്ദ്രസർക്കാർ സീകരിച്ചിരിക്കുന്നത് ബഹുസ്വരത തകർക്കാനുള്ള നടപടികൾ' നെട്ടൂർ: ബഹുസ്വരതയും മതനിരപേക്ഷ മൂല്യങ്ങളും തകർക്കാനുള്ള നടപടികളാണ് നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും രാജ്യം നേരിടുന്ന അതിഗുരുതര പ്രശ്നമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണം പൂർത്തിയാക്കിയ സി.പി.എം പനങ്ങാട് ലോക്കൽ കമ്മിറ്റി ഓഫിസും എം.കെ. ഗംഗാധരൻ സ്മാരക മന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ​െൻറ മതം മാത്രമേ പാടുള്ളൂ എന്നുപറഞ്ഞ് കൊണ്ടുള്ള ആക്രമണമാണ് ഈ രാജ്യത്ത് നടക്കുന്നത്. ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ സ്വാതന്ത്ര്യം നേടിയ ഇന്ത്യയിൽ ആദ്യം നടന്ന കൊലപാതകത്തെക്കുറിച്ചും ആലോചിക്കണം. പനങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.എം. വേലു സ്മാരക ഹാൾ ജില്ല സെക്രട്ടറി പി. രാജീവും കെ.കെ. കുഞ്ഞൻ ബാവ സ്മാരക കോൺഫറൻസ് ഹാൾ ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനനും സി.എം. തമ്പി സ്മാരക ടി.യു. സ​െൻറർ എം. സ്വരാജ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ഛായാ ചിത്രങ്ങളുടെ അനാച്ഛാദനം ജോൺ ഫെർണാണ്ടസ് എം.എൽ.എയും നിർവഹിച്ചു. ജില്ല കമ്മിറ്റി അംഗം ടി.കെ. വത്സൻ, പള്ളുരുത്തി ഏരിയ സെക്രട്ടറി പി.എ. പീറ്റർ, കമ്മിറ്റി അംഗം സി.കെ. പദ്മനാഭൻ എന്നിവർ സംസാരിച്ചു. കെട്ടിടനിർമാണ കമ്മിറ്റി അധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ സി.എസ്. പീതാംബരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.