തിരുവനന്തപുരം: പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ 19 മുതല്‍ 22 വരെ െട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിെൻറ ഭാഗമായി ചില ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി. ചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റംവരുത്തിയിട്ടുള്ളതായി റെയില്‍വേ അറിയിച്ചു. 19 മുതല്‍ 22 വരെയുള്ള കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി), എറണാകുളം-കൊല്ലം മെമു(കോട്ടയം വഴി) ട്രെയിനുകളും 22ന് സര്‍വിസ് നടത്തേണ്ട ആലപ്പുഴ--കായംകുളം പാസഞ്ചറുമാണ് റദ്ദാക്കിയത്. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: 19 മുതല്‍ 22 വരെ എറണാകുളം-കായംകുളം പാസഞ്ചര്‍ ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കും. കായംകുളം--എറണാകുളം പാസഞ്ചര്‍ ഉച്ചക്ക് 2.57ന് ആലപ്പുഴയില്‍നിന്നാണ് സര്‍വിസ് ആരംഭിക്കുക. സമയം പുനഃക്രമീകരിച്ച ട്രെയിനുകള്‍: 19ന് സര്‍വിസ് നടത്തേണ്ട നേത്രാവതി എക്‌സ്പ്രസ് തിരുവനന്തപുരത്തുനിന്ന് ഒന്നരമണിക്കൂര്‍ വൈകി രാവിലെ 11.20ന് മാത്രമേ പുറപ്പെടൂ. തിരുനെല്‍വേലി--ജംനഗര്‍ ഹരിപ്പാട് സ്റ്റേഷനില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും. 20ന് കൊച്ചുവേളി--അമൃത്സര്‍ എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി രാവിലെ 11.20നും തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് 90 മിനിറ്റ് വൈകി രാവിലെ 11.20നും പുറപ്പെടും. 22ന് തിരുവനന്തപുരം--ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് 90 മിനിറ്റ് വൈകി രാവിലെ 11.20നും പുറപ്പെടും. കൊച്ചുവേളി--ഇന്‍ഡോര്‍ എക്‌സ്പ്രസ് ഹരിപ്പാട് സ്റ്റേഷനില്‍ 35 മിനിറ്റ് പിടിച്ചിടുമെന്നും റെയില്‍വേ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.