ഹാദിയ കേസിൽ തൊടാൻ കേരളത്തിന് ധൈര്യമില്ല ^മൃദുല ഭവാനി

ഹാദിയ കേസിൽ തൊടാൻ കേരളത്തിന് ധൈര്യമില്ല -മൃദുല ഭവാനി കൊച്ചി: കേരളത്തിന് തൊടാൻ ധൈര്യമില്ലാത്ത കേസായാണ് ഹാദിയ വിഷയം നിലനിൽക്കുന്നതെന്ന് സാമൂഹിക പ്രവർത്തക മൃദുല ഭവാനി. ഹാദിയയെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 'മനുഷ്യാവകാശം മൗലികാവകാശം' എന്ന പേരിൽ എറണാകുളം മഹാരാജാസ് കോളജിന് മുന്നിൽ വിവിധ കോളജുകളിലെ വിദ്യാർഥികൾ സംഘടിപ്പിച്ച കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ ആദ്യമായി ഒരു വിദ്യാർഥിക്കൂട്ടായ്മ ഹാദിയക്കുവേണ്ടി ശബ്ദമുയർത്തിയ സമരമാണിത്. ഹാദിയക്കുവേണ്ടി ധൈര്യത്തോടെ ശബ്ദമുയർത്താൻ വളരെ ചുരുക്കം ആളുകളേയുള്ളൂ. തങ്ങൾ ഹാദിയയുടെ വീട് സന്ദർശിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കേസ് ഇതുവരെ കോടതിയിലെത്തിയിട്ടില്ല. സംഭവത്തിനുശേഷം ത​െൻറ വീടൊഴിച്ച് ബാക്കി അഞ്ചുപേരുടെയും വീട്ടിൽ പൊലീസ് എത്തി. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ത​െൻറ കൂടെയുണ്ടായിരുന്ന ശബ്നയെ പൊലീസ് ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്നും മൃദുല ഭവാനി പറഞ്ഞു. ഹാദിയ വിഷയത്തിൽ ഇടതുസർക്കാറി​െൻറ നിലപാട് തിരിച്ചറിയണമെന്ന് കൂട്ടായ്മയിൽ പങ്കെടുത്ത വിദ്യാർഥികൾ പറഞ്ഞു. ഹാദിയക്ക് പിന്തുണ പ്രഖ്യാപിച്ചും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും പ്ലക്കാർഡുകേളന്തി നൂറോളം വിദ്യാർഥികൾ കൂട്ടായ്മയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.