കൊച്ചി: 22ന് ഉച്ചക്ക് 12ന് ഗാന്ധിനഗർ മാവേലി റോഡിലെ പോസ്റ്റ്മാസ്റ്റർ ജനറൽ ഒാഫിസിൽ നടത്തും. മാവേലിക്കര, ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂർ, ലക്ഷദ്വീപ് ഡിവിഷനുകൾക്കുകീഴിൽ വരുന്ന പോസ്റ്റ് ഒാഫിസുകളിലെ തപാൽ സേവനങ്ങൾ, കൗണ്ടർ സേവനങ്ങൾ, സേവിങ്സ് ബാങ്ക്, മണി ഒാർഡർ തുടങ്ങിയവ സംബന്ധിച്ച പരാതികൾ പരിഗണിക്കും. മുമ്പ് പരിഗണിച്ച പരാതികൾ അയക്കേണ്ടതില്ല. പരാതി ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ പി. ലിസിഗേൾ ആൻറണി, അസി. ഡയറക്ടർ (പബ്ലിക് ഗ്രീവൻസസ്), ഒാഫിസ് ഒാഫ് ദ പോസ്റ്റ്മാസ്റ്റർ ജനറൽ, സെൻട്രൽ റീജ്യൻ, കൊച്ചി- 682 020 വിലാസത്തിൽ അയക്കണം. കവറിനുമുകളിൽ 'റീജനൽ ഡാക് അദാലത് സെപ്റ്റംബർ 2017' എന്ന് രേഖപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.