വീട്ടിൽനിന്ന് സ്വർണവും വെള്ളിയും കവർന്നവർ പിടിയിൽ

കൊച്ചി: തുണിക്കട ഉടമയുടെ വീട് കുത്തിത്തുറന്ന് രണ്ട് കിലോ സ്വർണവും ഒരു കിലോ വെള്ളിയും ഉൾപ്പെടെ 55 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നവർ അറസ്റ്റിൽ. സംഘത്തലവൻ എറണാകുളം എളംകുളം ചിലവന്നൂർ ആലുങ്കൽ വീട്ടിൽ ജോയൽ ജോസഫ് (ജോയൻ-38), മൂവാറ്റുപുഴ പണ്ടപ്പള്ളിയിൽ താമസിക്കുന്ന കൂത്താട്ടുകുളം ആരക്കുഴ ഒടിപ്പറമ്പിൽ വീട്ടിൽ സജി മോൻ (42), കൂത്താട്ടുകുളം കണ്ടംകുളങ്ങര വീട്ടിൽ അനു വർഗീസ് (33), ആലപ്പുഴ ഭരണിക്കാവ് മഞ്ചാടിത്തറ ബിസ്മിന മൻസിലിൽ ബുനാഷ് ഖാൻ (അച്ചു-- 24) എന്നിവരാണ് ടൗൺ സൗത്ത് പൊലീസി‍​െൻറ പിടിയിലായത്. സംഘത്തിലെ തമിഴ്നാട് സ്വദേശിയുൾപ്പെടെ ആറുപേർ ഒളിവിലാണ്. കൊച്ചിയിൽ തുണിക്കട നടത്തുന്ന രാജസ്ഥാൻ സ്വദേശി വിജയകുമാറി‍​െൻറ ചിലവന്നൂരിലെ കുടുംബവീടായ ഷാലിഭദ്രയിൽ ജനുവരി 21നു രാത്രിയാണ് കവർച്ച. സഹോദരിയുടെ ചികിത്സക്കായി ടി.ഡി റോഡിലെ ഫ്ലാറ്റിലായിരുന്നു മൂന്നു കൊല്ലമായി വിജയകുമാറും കുടുംബവും താമസം. പൂട്ടിക്കിടന്ന കുടുംബവീടി​െൻറ ഒന്നാംനിലയിലാണ് മാതാവി‍​െൻറയും സഹോദരിയുടെയും ആഭരണങ്ങളും 35 പവൻ സ്വർണ നാണയങ്ങളും സൂക്ഷിച്ചിരുന്നത്. വെള്ളിയുടെ കരകൗശല വസ്തുക്കളും കൂട്ടത്തിൽപ്പെടും. കുടുംബവീട്ടിലേക്ക് തിരിച്ചെത്താൻ തയാറെടുക്കുന്നതിനിടെയായിരുന്നു കവർച്ച. മോഷ്‌ടിച്ച ആഭരണങ്ങൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ ജ്വല്ലറികളിൽ വിൽക്കുകയും ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തുകയും ചെയ്തു. തൊണ്ടി മുതൽ വീണ്ടെടുത്തു തുടങ്ങി. ടൗൺ സൗത്ത് സി.ഐ സിബി ടോമി‍​െൻറ നേതൃത്വത്തിൽ ഒമ്പതു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നിരവധി കവർച്ച കേസുകളിൽ പ്രതിയായ ജോയൽ ജോസഫാണ് മോഷണം ആസൂത്രണം ചെയ്തത്. സജിമോനായിരുന്നു പ്രധാന കൂട്ടാളി. അറസ്റ്റിലായ ബുനാഷ് ഖാൻ ഗുണ്ടാപട്ടികയിൽ തടവ് അനുഭവിച്ചിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.െഎ ദ്വിജേഷ്, തങ്കച്ചൻ, തിലകരാജ്, എ.എസ്.ഐ ശിവൻകുട്ടി, വിനായകൻ, ജോയി കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ആനന്ദ് രാജ്, സി.പി. അനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.