​ വൈപ്പിൻ സമരം: മനുഷ്യാവകാശ കമീഷൻ സിറ്റിങ്​​ നടത്തി

െകാച്ചി: വൈപ്പിൻ സമരവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമീഷൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തി. ഇത് രണ്ടാമത്തെ സിറ്റിങ്ങാണ്. എളങ്കുന്നത്തുപുഴ പഞ്ചായത്ത് ഏഴാം വാർഡ് അംഗം സി.ജി. ബിജു കമീഷനു മുമ്പിൽ ഹാജരായി. സമരദിവസം െഡപ്യൂട്ടി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര കോളറിന് പിടിച്ചുവലിച്ച് റോഡിലൂടെ വലിച്ചിഴച്ചെന്നും ക്രൂരമായി മർദിച്ചെന്നും ബിജു ബോധിപ്പിച്ചു. ആരോപണങ്ങൾ മനുഷ്യാവകാശ കമീഷനുമുന്നിൽ ഹാജരായ യതീഷ് ചന്ദ്ര നിഷേധിച്ചു. സംഭവദിവസം കുട്ടികളടക്കമുള്ളവർക്ക് ആവശ്യമായ പരിഗണന നൽകിയിരുന്നെന്നും എതിർകക്ഷികളുടെ വാദം െകട്ടിച്ചമച്ചതാണെന്നും അദ്ദേഹം കമീഷനെ ബോധിപ്പിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പൊലീസ് സുരക്ഷയൊരുക്കിയ നഗരപരിധിയിൽ സമരക്കാർ അതിക്രമിച്ചുകടക്കുകയായിരുന്നുവെന്നും കമീഷനുമുമ്പിൽ വാദിച്ചു. യതീഷ് ചന്ദ്രയോട് സംഭവദിവസത്തെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളും വിഡിയോകളും കൈവശമുണ്ടെങ്കിൽ ഹാജരാക്കാൻ കമീഷൻ ആവശ്യപ്പെട്ടു. ഒക്ടോബർ ആറിനാണ് അടുത്ത കമീഷൻ സിറ്റിങ്. ഇൗ സിറ്റിങ്ങിൽ സ്ത്രീകളടക്കമുള്ള നാേലാളം പേർ ഹാജരായേക്കും. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തശേഷം സ്റ്റേഷനിലെത്തിച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് അടിസ്ഥാനാവശ്യങ്ങളടക്കം നിഷേധിച്ചുവെന്ന ആരോപണത്തിൽ അടുത്ത സിറ്റിങ്ങിൽ കമീഷൻ തെളിെവടുക്കും. സമരക്കാർക്ക് നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളക്കമുള്ളവയുടെ ദൃശ്യങ്ങൾ അടങ്ങിയ രണ്ട് സീഡികളും ഫോേട്ടാകളും സമരക്കാർ കമീഷന് കൈമാറി. വൈപ്പിൻ സമരവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമിഷൻ ചെയർമാൻ മനു സി.മാത്യു നൽകിയ പരാതിയിലാണ് സിറ്റിങ്ങ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.