റിഫൈനറി റോഡിലെ അനധികൃത പാർക്കിങ്: ഉടമസ്​ഥനില്ലാത്ത വാഹനങ്ങൾ നിരവധി

പള്ളിക്കര: ഗതാഗതക്കുരുക്ക് രൂക്ഷമായ റിഫൈനറി റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നിരവധി വാഹനങ്ങൾ. പെേട്രാൾ പമ്പിന് സമീപം രണ്ട് ടിപ്പർ ലോറികൾ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയിട്ടുണ്ട്. നാലുമാസത്തിലധികമായി ഇവിടെ പാർക്ക് ചെയ്തിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കൂടാതെ, ചിത്രപ്പുഴ റോഡിലും വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. ഒട്ടേറെ ടാങ്കർലോറികളുടെ ടാങ്കും ഈ ഭാഗത്ത് പല സ്ഥലത്തായി ഇട്ടിരിക്കുകയാണ്. റോഡിൽനിന്ന് ഇവ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡി​െൻറ ഇരുവശത്തും വാഹനങ്ങൾ അനധികൃതമായി പാർക്കുചെയ്യുന്നതിനാൽ വാഹനങ്ങൾക്ക് പരസ്പരം മറികടക്കാൻ കഴിയാറില്ല. അപകടങ്ങളും പതിവാണ്. കുഴിക്കാട് മുതൽ ചിത്രപ്പുഴ വരെയുള്ള ഭാഗങ്ങളിലാണ് വ്യാപകമായി ടാങ്കർ ലോറികളും നിർമാണ സാമഗ്രികളും നാഷനൽ പെർമിറ്റ് ലോറികൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നത്. ആവശ്യത്തിലധികം നോ പാർക്കിങ് ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ടങ്കിലും അതൊന്നും ആരും കണ്ടമട്ടില്ല. ചിത്രപ്പുഴ മുതൽ റോഡി​െൻറ ഇരുവശത്തും ടൈൽ പാകി മനോഹരമാക്കിയെങ്കിലും വാഹനങ്ങളുടെ അനധികൃത പാർക്കിങ് മൂലം അതൊന്നും ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. ഇതിനുപുറമെ, കരാർ തൊഴിലാളികളുടെ ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യുന്നത് റോഡിൽ തന്നെയാണ്. ബുള്ളറ്റ് ടാങ്കറുകളും എൽ.പി.ജി ടാങ്കറുകളും ടിപ്പർ ലോറികളും മൂലം ഇവിടം നിറഞ്ഞിരിക്കുകയാണ്. സമീപത്തുതന്നെ ട്രാഫിക് പൊലീസ്, മോട്ടോർ വാഹനവകുപ്പ്, റിഫൈനറി പട്രോളിങ് ടീം എന്നിവർ സ്ഥിരം പട്രോളിങ് നടത്താറുെണ്ടങ്കിലും അനധികൃത പാർക്കിങ്ങിനെതിരെ നടപടി ഇെല്ലന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.