മട്ടാഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം പിന്നിട്ടിട്ടും തോപ്പുംപടിയില്‍ നിർമിച്ച പൊതു ടോയിലറ്റ് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ടാഗോര്‍ എൽഡേഴ്സ് ഫോറം പ്രവർത്തകർ കോർപറേഷന്‍ സെക്രട്ടറി, മേയര്‍, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൺ, നഗരാസൂത്രണ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കി. തോപ്പുംപടിയില്‍ വര്‍ഷങ്ങളായി പൊതു ടോയിലറ്റില്ല. നൂറു കണക്കിന് ആളുകളാണ് ദിവസവും ഇതുവഴി യാത്ര ചെയ്യുന്നത്. അരൂര്‍, ചേര്‍ത്തല ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി.ബസുകളുടെ സ്റ്റാൻഡും ഇവിടെയാണ്. മുതിര്‍ന്ന പൗരന്മാരും സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. പൊട്ടിപ്പൊളിഞ്ഞ പഴയ ടോയിലറ്റിന് പകരം ജപ്പാന്‍ ഏജന്‍സിയുടെ ധനസഹായത്തോടെ റോട്ടറി ക്ലബ് നിർമിച്ച പുതിയ ടോയിലറ്റ് നിർമാണം പൂര്‍ത്തിയാക്കും മുമ്പ് കഴിഞ്ഞ ഫെബ്രുവരി 14ന് ഉദ്ഘാടനം നടത്തി. ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ബി.ടി അടിസ്ഥാനത്തിലാണ് ഇത് നിർമിച്ചതെങ്കിലും കോര്‍പറേഷനുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് ഒരു നിശ്ചിത കാലാവധിക്കകം പണി പൂര്‍ത്തിയാക്കി പോതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തക്ക രീതിയില്‍ തുറന്നു കൊടുക്കേണ്ടതായിരുന്നു. സമീപെത്ത ഹോട്ടലിെൻറ പാര്‍ക്കിങ് ഏരിയയായി ടോയിലറ്റ് പരിസരം മാറിയിരിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.