നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാൻ ഇടത് ജനപ്രതിനിധികള്‍ ശ്രമിക്കുന്നു ^പി.ടി. തോമസ്

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാൻ ഇടത് ജനപ്രതിനിധികള്‍ ശ്രമിക്കുന്നു -പി.ടി. തോമസ് കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനാണ് ഇടത് ജനപ്രതിനിധികള്‍ ശ്രമിക്കുന്നതെന്ന് പി.ടി. തോമസ് എം.എല്‍.എ. ദിലീപിനെ ജയിലിൽ കാണാനെത്തിയ കെ.ബി. ഗണേഷ്കുമാർ എം.എൽ.എ പൊലീസിനെ നിശിതമായി വിമർശിച്ചതും കുറ്റവാളിയല്ലെന്ന് പ്രഖ്യാപിച്ചതും ഉദാഹരണമാണ്. മുൻ ജനപ്രതിനിധിയും ഇടത് സഹയാത്രികനുമായ സെബാസ്റ്റ്യൻ പോൾ ദീലിപിനുവേണ്ടി രംഗത്തെത്തിയത് സമൂഹത്തെ നടുക്കിയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പള്‍സര്‍ സുനിയിലേക്ക് മാത്രമായി കേസ് ഒതുക്കാനും ക്വട്ടേഷന്‍ ഗൂഢാലോചനയില്‍നിന്ന് ദിലീപിനെ രക്ഷിക്കാനുമാണ് സെബാസ്റ്റ്യൻ പോളി​െൻറ ശ്രമം. പണം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കാന്‍ നടി ശ്രമിക്കുെന്നന്ന എ.എന്‍. ഷംസീർ എം.എൽ.എയുടെ ആരോപണവും ഇതിനൊപ്പം കാണണം. ദിലിപീനുവേണ്ടി മുഖ്യമന്ത്രിയിലും സര്‍ക്കാറിലും സമ്മര്‍ദം ചെലുത്താനാണ് ഇന്നസ​െൻറ് ഉൾപ്പെടെ ഇടത് ജനപ്രതിനിധികൾ സിനിമ അവാര്‍ഡ്ദാന ചടങ്ങില്‍നിന്ന് വിട്ടുനിന്നത്. നടനെ രക്ഷിക്കാനുള്ള ശക്തമായ പി.ആർ.ഒ പണിയാണ് നടക്കുന്നത്. അതിൽനിന്ന് ഊർജംകൊണ്ടാണ് ചിലർ അദ്ദേഹത്തിനുവേണ്ടി വാദിക്കുന്നത്. അന്വേഷണസംഘത്തിന് തുടക്കത്തിലെ വേഗവും ശുഷ്കാന്തിയും നഷ്ടമായിരിക്കുന്നു. സ്വാധീനത്തിന് വഴങ്ങിയാണ് കേസെടുത്തതെന്ന ഭരണകക്ഷി എം.എൽ.‍എയുടെ ആരോപണം മുഖ്യമന്ത്രിെക്കതിരെയാണ്. പൊലീസി​െൻറ മനോവീര്യം കെടുത്തുന്ന ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും തെളിവ് ശേഖരിച്ച് അന്വേഷണം സുഗമമായി തുടരാൻ സർക്കാർ സാഹചര്യമൊരുക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.