ആലപ്പുഴ: സമാധാനാന്തരീക്ഷം തകർത്ത് ജനങ്ങളിൽ ഭീതിയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവരെ അമർച്ച ചെയ്യാൻ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രെൻറ നേതൃത്വത്തിൽ 'ഒാപറേഷൻ തണ്ടർ' പേരിൽ ദ്രുതകർമ പദ്ധതിക്ക് രൂപം നൽകി. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുക, ശക്തമായ നിയമനടപടി സ്വീകരിച്ച് സമാധാന ജീവിതം ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യം. ജില്ലയിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരും ക്രമസമാധാനത്തിന് ഭംഗം വരുത്തുന്നവരും ഒന്നിൽ കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുമായ എല്ലാ ആളുകളുടെയും വിവരം ശേഖരിക്കും. സ്ഥിരം അക്രമപ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, അനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളവര്‍, അവസരം കിട്ടുമ്പോള്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിങ്ങനെ അവരെ തരംതിരിക്കും. ഇവരുടെ സാധാരണ ഒത്തുകൂടല്‍ സ്ഥലങ്ങളെക്കുറിച്ചും കൂട്ടത്തിലുള്ളവരെക്കുറിച്ചും അന്വേഷണം നടത്തി നിരീക്ഷണം ഏര്‍പ്പെടുത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലതല ടീമിെൻറ നേരിട്ടുള്ള നിയന്ത്രണത്തില്‍, പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ വാഹനത്തിലും സൈബര്‍ സെല്ലിെൻറ സഹായത്തോടെയും 24 മണിക്കൂറും പട്രോളിങ് നടത്തുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിക്കും. കൊലപാതകക്കേസുകള്‍, വധശ്രമക്കേസുകള്‍ തുടങ്ങിയവയുടെ വിചാരണ നേരേത്ത നടത്താൻ കോടതിയുമായി ആലോചിച്ച് നടപടി സ്വീകരിക്കും. റെസിഡൻറ്സ് അസോസിയേഷനുകളുമായി കൂടിയാലോചിച്ച് പദ്ധതികൾ ആവിഷ്കരിക്കും. കുറ്റവാളി ലിസ്റ്റിലുള്ള പത്താം ക്ലാസ് തോറ്റവരെ പ്രത്യേക ട്യൂഷന്‍ നൽകി പഠനം പൂർത്തീകരിക്കാനും അവർക്ക് സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കാനും നടപടിയെടുക്കും. ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും ജില്ല ഭരണകൂടത്തിെൻറയും സഹകരണത്തോടെയായിരിക്കും ഇവ നടപ്പാക്കുക. പൊതുജനങ്ങൾക്ക് ഏതുസമയവും രഹസ്യമായി വിവരങ്ങള്‍ നൽകാൻ ജില്ല െപാലീസ് മേധാവിയുടെ 9497996982, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ 9497990037, 1090 (ക്രൈം സ്റ്റോപ്പര്‍), 100 (കൺട്രോൾ റൂം) നമ്പറുകളിലും വിളിക്കാം. വിവരം നൽകുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 24 മണിക്കൂറിനകം നടപടി സ്വീകരിക്കുമെന്നും എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.