നടിയെ ആക്രമിച്ച കേസ്​ സി.ബി.​െഎക്ക്​ വിടണമെന്നാവശ്യപ്പെട്ട്​ ഹരജി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. നിലവിലെ അന്വേഷണത്തില്‍ ഉന്നത തലങ്ങളില്‍നിന്നുള്ള ഇടപെടലുകളുണ്ടെന്ന് സംശയിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി െപാലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സി.ബി.െഎ അന്വേഷിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി റോയ് മാമ്മന്‍ ജോസഫ് എന്നയാളാണ് ഹരജി നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം ഋഷിരാജ് സിങ്ങിനെപോലുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം രൂപവത്കരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.