യു​വാ​വി​​നെ വെ​ട്ടി​യ​ശേ​ഷം കി​ണ​റ്റി​ൽ ത​ള്ളി

കൊടിയത്തൂർ: യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിയശേഷം കിണറ്റിൽ തള്ളി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപറമ്പ് പാറപ്പുറത്ത് രമേശി (42)നാണ് ബുധനാഴ് പുലർച്ചെ വെട്ടേറ്റത്. ഒരു മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഒരു മണിയോടെ ഇയാളുടെ മൊബൈലിലേക്ക് ഫോൺ ചെയ്ത് വിളിച്ചിറക്കിയശേഷം കൃത്യം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശ് കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. കാരാളിപറമ്പ് അങ്ങാടിയിലെ സംഭവം നടന്നതായി കരുതുന്ന കടയിൽ രക്തം കട്ടപിടിച്ച് കിടക്കുന്നുണ്ട്. സ്ഥലത്ത് മുളകുപൊടി വിതറിയതായും കാണുന്നു. സംഭവസ്ഥലത്തുനിന്ന് വെട്ടാനുപയോഗിച്ചതായി കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തു. സാമ്പത്തിക പ്രശനങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് അനുമാനിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.