കടകംപള്ളി സുേരന്ദ്രന് യാത്രാനുമതി നിഷേധിച്ചത് േപ്രാേട്ടാകോൾ പ്രശ്നം കാരണം -കേന്ദ്രമന്ത്രി വി.കെ. സിങ് തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലെ ടൂറിസം സമ്മേളനത്തിൽ പങ്കെടുക്കാൻ നയതന്ത്രാനുമതി നിഷേധിച്ചത് പ്രോട്ടോകോൾ പ്രശ്നങ്ങൾ മൂലമാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.കെ. സിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. താഴ്ന്ന പദവിയിലുള്ള ഉദ്യോഗസ്ഥനുമായാണ് മന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെന്നും ഇത്തരം സാഹചര്യങ്ങളിൽ നയതന്ത്രാനുമതി നൽകാറില്ലെന്നും മന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള വേൾഡ് ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൈന സന്ദർശിക്കാനിരുന്നത്. എന്നാൽ, പ്രത്യേക കാരണമൊന്നും വ്യക്തമാക്കാതെ കേന്ദ്രവിദേശമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. യു.എൻ.ഡബ്ല്യു.ടി.ഒ സെക്രട്ടറി ജനറൽ തലേബ് റിഫായിയുമായി കൂടിക്കാഴ്ച നടത്താനാണ് ക്ഷണം ലഭിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ചൈനയിലെ ഇന്ത്യൻ മിഷൻ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് തീരുമാനമെന്നായിരുന്നു വി.കെ.സിങ്ങിെൻറ മറുപടി. എല്ലാറ്റിലും പ്രോേട്ടാകോൾ നോക്കാനാവില്ല -കടകംപള്ളി തിരുവനന്തപുരം: പ്രോേട്ടാകോൾ നോക്കിയല്ല താൻ എല്ലാ കാര്യവും നിർവഹിക്കുന്നതെന്നും അങ്ങനെ നടക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രമന്ത്രി വി.കെ. സിങ് എന്തും പ്രോേട്ടാകോൾ നോക്കിയിട്ടാണോ െചയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിയുടെ ചൈന യാത്രാനുമതി നിഷേധിച്ചത് പ്രോേട്ടാകോൾ പ്രശ്നം കാരണമാണെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിെൻറ വിശദീകരണത്തോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കടകംപള്ളി. ഗുരുവായൂർ ക്ഷേത്രത്തിൽ തെൻറ ബന്ധുക്കൾ വഴിപാട് നടത്തിയത് വിവാദമാക്കുന്നതിൽ കാര്യമില്ല. ബന്ധുക്കളിൽ ഭക്തരുണ്ടെന്നും ഇത്തരം പ്രചാരണങ്ങൾക്കൊന്നും മറുപടിയില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.