സിവില്‍ ലൈന്‍ റോഡ് വെട്ടിപ്പൊളിച്ച അദാനി ഗ്രൂപ് ഫണ്ട് നല്‍കിയില്ല; ജില്ല ആസ്ഥാനത്ത് ഗതാഗതക്കുരുക്ക്

കാക്കനാട്: പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ച സിവില്‍ ലൈന്‍ റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കുമെന്ന കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ലയുടെ പ്രഖ്യാപനം നടപ്പായില്ല. ജല അതോറിറ്റി വെട്ടിപ്പൊളിച്ച വാഴക്കാല മുതല്‍ ചെമ്പുമുക്ക് വരെ റോഡി​െൻറ ദുരവസ്ഥ ജൂലൈയിൽ കലക്ടര്‍ പരിശോധിച്ചശേഷം ഉടന്‍ അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ജല അതോറിറ്റി പൈപ്പിടാന്‍ പൊളിച്ച 700 മീറ്റര്‍ ഭാഗം നന്നാക്കാന്‍ 29 ലക്ഷം രൂപ കെട്ടിെവച്ചിരുെന്നങ്കിലും അദാനി ഗ്രൂപ്് പൈപ്പിടാന്‍ പൊളിച്ച ഭാഗത്തെ അറ്റകുറ്റപ്പണി ചെയ്യാനുള്ള ഫണ്ട് നല്‍കാതിരുന്നതാണ് തിരിച്ചടിയായതെന്നാണ് അധികൃതരുടെ വിശദീകരണം. ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാനാണ് അദാനി ഗ്രൂപ് റോഡ് വെട്ടിപ്പൊളിച്ചത്. എന്നാല്‍, റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയിരുന്നില്ല. തുടർന്ന് അദാനി ഗ്രൂപ്പില്‍നിന്ന് ഈടാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുെന്നങ്കിലും നടപ്പായില്ല. കഴിഞ്ഞ വേനലില്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാനാണ് ജല അതോറിറ്റി റോഡ് പൊളിച്ചത്. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് 29 ലക്ഷം രൂപ വിനിയോഗിച്ച് ജൂലൈ നാലിന് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, അദാനി ഗ്രൂപ്പി​െൻറ ഫണ്ടുകൂടി ലഭിച്ചശേഷമേ റോഡ് അറ്റകുറ്റപ്പണി നടത്താനാവൂ എന്ന നിലപാടിലാണ് പൊതുമരാമത്ത് അധികൃതര്‍. മഴക്കാലമായതോടെ റോഡ് ഇടിഞ്ഞുതാഴ്ന്ന് കുഴി രൂപപ്പെട്ടതോടെ വാഹനങ്ങള്‍ അപകടത്തിൽപെടുന്നതും ഗതാഗതക്കുരുക്കും നിത്യസംഭവമായി. പടമുകള്‍ മുതല്‍ വാഴക്കാല വരെ റോഡി​െൻറ ഒരു ഭാഗം താഴ്ന്നുകിടക്കുന്നതിനാല്‍ അപകടം പതിവാണെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. യൂത്ത് ലീഗ് യാചനസമരം കാക്കനാട്: സിവിൽ ലൈന്‍ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌ ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റി യാചനസമരം നടത്തി. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിട്ടും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കാത്ത പൊതുമരാമത്ത് അധികാരികളുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ചെമ്പുമുക്ക് ജങ്ഷനില്‍നിന്ന് ആരംഭിച്ച യാചനസമരം എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ പി.ഡബ്ലിയു.ഡി ഓഫിസിന് മുന്നിൽ സമാപിച്ചു. യൂത്ത്‌ ലീഗ് മുനിസിപ്പല്‍ പ്രസിഡൻറ് പി.എം. മാഹീന്‍കുട്ടി, വൈസ് പ്രസിഡൻറ് മുഹമ്മദ് സാബു എന്നിവർ നേതൃത്വം നൽകി. യൂത്ത്‌ ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. നിയാസ്, കെ.കെ. അക്ബര്‍, ഷെഫീഖ്, സനൂബ്, സി.എസ്. സിയാദ്, മുഹമ്മദുകുഞ്ഞ്, ഷിഹാബുദ്ദീന്‍, മുഹമ്മദ് അസ്ലം, കെ.ബി. മുഹമ്മദ്, അന്‍സാര്‍, സലിം തൃക്കാക്കര, ഫര്‍ഷാദ് തുടങ്ങിയവർ പങ്കെടുത്തു. മുസ്ലിംലീഗ് മുനിസിപ്പല്‍ പ്രസിഡൻറ് ഹംസ മൂലയില്‍, ജനറല്‍ സെക്രട്ടറി ടി.എം. അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.