കൊച്ചി: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ പാണ്ഡവന്‍ പാറയും കൃഷ്ണശിലകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. ഖനന മാഫിയയുടെ പ്രവര്‍ത്തനവും സര്‍ക്കാറിെൻറ അനാസ്ഥയും മൂലം പാണ്ഡവൻ പാറ നശിപ്പിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി പെരുങ്കടവിള കുളത്തിങ്കര വീട്ടില്‍ എസ്. ഉണ്ണികൃഷ്ണനാണ് ഹരജി നൽകിയിരിക്കുന്നത്. പെരുങ്കടവിള, ആനാവൂര്‍ വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന പാണ്ഡവരുടെ പാറ എന്ന പാണ്ഡവന്‍ പാറയെ 1987ല്‍ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിത സ്മാരകമായി ഉയര്‍ത്തിയിരുന്നു. മഹാഭാരതം ഇതിഹാസത്തിലെ കഥാപാത്രങ്ങളായ പാണ്ഡവരുമായി ബന്ധപ്പെട്ട െഎതിഹ്യത്തിെൻറ പശ്ചാത്തലത്തിലാണ് ഇതിന് ഇൗ പേര് ലഭിച്ചത്. 5000 വര്‍ഷത്തെ പഴക്കം പാണ്ഡവന്‍ പാറക്കുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ വിഭാഗത്തിെൻറ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.