എടവനക്കാട്: റോഹിങ്ക്യൻ അഭയാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഐ.ഒയും ജി.ഐ.ഒയും സംയുക്തമായി വിദ്യാർഥി സംഗമവും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. ചെറായി ബീച്ചിൽ നടന്ന പ്രതിഷേധപ്രകടനം എസ്.ഐ.ഒ ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി ഉദ്ഘാടനം ചെയ്തു. റോഹിങ്ക്യൻ അഭയാർഥികളോടുള്ള കേന്ദ്ര സർക്കാറിെൻറ നിലപാട് തിരുത്തണമെന്നും ഓങ് സാൻ സൂചിയിൽനിന്ന് സമാധാന നൊേബൽ തിരിച്ചുവാങ്ങി അവാർഡിെൻറ പവിത്രത നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് നസീഫ് അൻവർ അധ്യക്ഷത വഹിച്ചു. നഈം ബിൻ സമാൻ, ജി.ഐ.ഒ ജില്ല സമിതിയംഗം സമർ അലി, ജി.ഐ.ഒ ഏരിയ സമിതിയംഗം ജാസ്മിൻ തൻസീം, ലുക്മാനുൽ ഹകീം, റാഷിദ്, ഫാത്തിമ തസ്നി, ഹെന്ന നസ്റീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.