പ്രതിഷേധയോഗം

ആലങ്ങാട്: കരുമാല്ലൂർ മനക്കപ്പടിയിൽ സുരേഷി​െൻറ വീട് ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡി.സി.സി ജന.സെക്രട്ടറി കെ.വി.പോൾ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സ്വത്തുക്കൾ സംബന്ധിച്ച വിഷയത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച സംഭവത്തി​െൻറ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നതിലുള്ള വൈരാഗ്യമാണ് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി.സതീശനെതിരെ വധഭീഷണിയുമായി സംഘ്പരിവാർ സംഘടനകളും കെ.പി.ശശികലയും ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷവർഗീയതയും ഒരുപോലെ ആപത്താണ്. രണ്ടിനെയും കോൺഗ്രസ് എതിർക്കും. മണ്ഡലം പ്രസിഡൻറ് എ.എം.അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ബാബു മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന ബാബു, കെ.ആർ.നന്ദകുമാർ, കെ.വി.ദാമോദരൻപിള്ള, എ.എൻ.ഉണ്ണികൃഷ്ണൻ, പി.എ.സക്കീർ, ഫ്രാൻസിസ് പഞ്ഞിക്കാരൻ, കെ.വി.ബാലകൃഷ്ണൻ, റഷീദ് കൊടിയൻ, കെ.എം.ലൈജു, കെ.സി വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.