തടവറയിൽനിന്ന്​ മോചിതനായി റഹീം വീട്ടിലെത്തി; ആശ്വാസമധുരം നുകർന്ന്​ കുടുംബം

കായംകുളം: ബഹ്റൈനിലെ തടവറ ജീവിതത്തിൽനിന്ന് മോചിതനായ അബ്ദുൽ റഹീം വീട്ടിലെത്തി. കായംകുളം എരുവ മരങ്ങാട്ട് തെക്കതിൽ അബ്ദുൽ റഹീമാണ് (39) 11 മാസത്തെ ജയിൽജീവിതത്തിന് ശേഷം സ്വാതന്ത്ര്യത്തി​െൻറ നിറസന്തോഷങ്ങളുമായി വീട്ടിലേക്ക് എത്തിയത്. ബഹ്റൈനിൽ വാഹനം ഒാടിക്കവെ അപകടത്തിൽ സ്വദേശി പൗരൻ മരിച്ച സംഭവത്തിലെ മൂന്നുവർഷത്തെ ശിക്ഷയാണ് ജയിൽ ജീവിതത്തിന് കാരണം. എന്നാൽ, വലിയപെരുന്നാളിനോട് അനുബന്ധിച്ച് ലഭിച്ച ഇളവാണ് മോചനത്തിന് സഹായകമായത്. റഹീം ജയിലിലായതോടെ കുടുംബത്തി​െൻറ അവസ്ഥ കഷ്ടത്തിലായി. മോചനത്തിന് പല വഴിക്കുമുള്ള ഇടപെടലുകൾ നടത്തുന്നതിനിടെയാണ് ബഹ്റൈൻ സർക്കാറി​െൻറ കാരുണ്യം ലഭിക്കുന്നത്. സാമൂഹികപ്രവർത്തകൻ ബഷീർ അമ്പലായുടെ ഇടപെടലുകളും സഹായകമായി. ഇന്ത്യൻ എംബസി, ബഹ്റൈൻ മതകാര്യ വകുപ്പ് റോയൽ കോർട്ട് എന്നിവടങ്ങളിൽ ദയാഹരജി സമർപ്പിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിൽ എത്തിയപ്പോൾ ഭാര്യ നജിമോളുടെ അപേക്ഷ കൈമാറുകയും ചെയ്തിരുന്നു. കെ.സി. വേണുഗോപാൽ എം.പി, അഡ്വ. യു. പ്രതിഭ ഹരി എം.എൽ.എ എന്നിവരും ഇടപെടലുകൾ നടത്തി. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം നൽകിയ ടിക്കറ്റിലാണ് നാട്ടിലെത്താൻ കഴിഞ്ഞതെന്ന് റഹീം പറഞ്ഞു. എയർപോർട്ടിൽ ഭാര്യ നജിമോളും മക്കളായ ബിലാൽ, ഹസൻ, ഹുസൈൻ എന്നിവർ ചേർന്ന് റഹീമിനെ സ്വീകരിച്ചു. ദൈവത്തി​െൻറ ഇടപെടലാണ് മോചനത്തിന് സഹായകമായതെന്ന് കുടുംബം പറഞ്ഞു. ജയിലിലായ സമയത്ത് അഭിഭാഷകനെ ചുമതലപ്പെടുത്തുകയും കുടുംബത്തിന് മുടക്കം കൂടാതെ െചലവിനുള്ള പണം അയക്കുകയും ചെയ്ത സ്പോൺസറായ മുഹമ്മദ് ഇൗസ ഖൽഫാനോടുള്ള കടപ്പാടും ഏറെയാണെന്നും റഹീം പറഞ്ഞു. (ചിത്രം എ.കെ.എൽ 55) പ്രതിഷേധസംഗമം ചാരുംമൂട്: ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിനെതിരെ യുവകലസാഹിതി, സി.പി.ഐ സംയുക്താഭിമുഖ്യത്തിൽ 'ഗാന്ധി മുതൽ ഗൗരി വരെ' പേരിൽ ചാരുംമൂട്ടിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. പ്രകടനവും നടത്തി. ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ് സംഗമം ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജി. സോഹൻ അധ്യക്ഷത വഹിച്ചു. കെ.എം. ചന്ദ്രശർമ, കെ. ചന്ദ്രനുണ്ണിത്താൻ, നൂറനാട് മോഹൻ, എൻ.എസ്. പ്രകാശ്, ചാരുംമൂട് പുരുഷോത്തമൻ, സലീം പനത്താഴ, അനു ശിവൻ, റജി പണിക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.