കൊച്ചി: കേരളത്തിലെ ഹോം സ്‌റ്റേകള്‍ക്ക് ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് 'ഹോം സ്‌റ്റേസ് ആന്‍ഡ് റൂറല്‍ ടൂറിസം ട്രാവല്‍ മീറ്റ്--2017' വെള്ളിയാഴ്ച നടക്കും. കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി. വൈകീട്ട് അഞ്ചിന് എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെൻററില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഹോം സ്‌റ്റേകളെ വിദേശരാജ്യങ്ങളിലേക്കും കേരളത്തിന് പുറത്തേക്കും പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. മലേഷ്യ, സൗദി അറേബ്യ, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സെമിനാറുകള്‍ നടക്കും. ശനിയാഴ്ച ബയർ-സെല്ലര്‍ മീറ്റും സംഘടിപ്പിക്കുന്നുണ്ട്. പ്രഫ. കെ.വി. തോമസ് എം.പി, കേരള ഹോം സ്േറ്റ ടൂറിസം സൊസൈറ്റി ഡയറക്ടർ എം.പി. ശിവദത്തൻ, സന്തോഷ് ടോം എന്നിവർ വാർത്തസമ്മേളനത്തില്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.