സപ്ലൈകോ ആട്ടയിൽ മുടിയും മരക്കട്ടകളും

ആലങ്ങാട്: സപ്ലൈകോയുടെ 'സമ്പൂർണ ഗോതമ്പുപൊടി'യായ ഫോർട്ടിഫൈഡ് ആട്ട പാക്കറ്റിൽ മുടിയും മരക്കട്ടകളും കണ്ടെത്തി. കരുമാല്ലൂർ കടമ്പനാട്ട് വീട്ടിൽ ഇസ്മയിൽ കഴിഞ്ഞ ദിവസം കോട്ടപ്പുറത്തെ റേഷൻ കടയിൽനിന്ന് വാങ്ങിയ പാക്കറ്റ് തുറന്നപ്പോഴാണ് മുടി ലഭിച്ചത്. ഒാരോ കിലോ വീതമുള്ള മൂന്ന് പാക്കറ്റ് ആണ് വാങ്ങിയത്. ഞായറാഴ്ച രാവിലെ പാകംചെയ്യുന്നതിനായി ഇസ്മായിലി​െൻറ ഭാര്യ ഒരു പാക്കറ്റ് തുറന്ന് അരിക്കാനെടുത്തപ്പോഴാണ് മുടിക്കഷണങ്ങളും ചെറിയ മരക്കട്ടകളും കണ്ടെത്തിയത്. തുടർന്ന് രണ്ടാമത്തേത് തുറന്നപ്പോഴും അത് തന്നെയായിരുന്നു സ്ഥിതി. എസ്.എച്ച്.102 എന്ന് ബാച്ച് നമ്പർ രേഖപ്പെടുത്തിയ പാക്കറ്റുകളിൽ ഒന്ന് തുറക്കാതെ സൂക്ഷിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഇസ്മായിൽ. സാധാരണക്കാർക്കായി കുറഞ്ഞ വിലയ്ക്ക് ആണ് ആട്ട വിതരണം ചെയ്യുന്നത്. എന്നാൽ, ആട്ട അരിക്കുമ്പോൾ മൂന്നിലൊരു ഭാഗം തവിട് ആണെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.