ആലുവ: എല്ലാം കൈക്കുള്ളിലാക്കിയ മോദി സർക്കാർ ജുഡീഷ്യറിയെപ്പോലും വരുതിയിലാക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ആലുവ വൈ.എം.സി.എയിൽ നടത്തിയ ദ്വിദിന ക്യാമ്പിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവ-മുസ്ലിം തീവ്രവാദികൾ ഒരു നാണയത്തിെൻറ ഇരുവശങ്ങളാണ്. ഇരുവിഭാഗങ്ങളും മതവിദ്വേഷങ്ങളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത്. വിഷം ചീറ്റുന്ന വർഗീയ പ്രസംഗം നടത്തുന്ന കെ.പി. ശശികലക്കെതിരെ കേസില്ല. സാഹോദര്യവും സമാധാന സന്ദേശവും ഉയർത്തിപ്പിടിച്ച് ആശയപ്രചാരണം നടത്തുന്നവർക്കെതിരെ കേസ്. പിണറായി സർക്കാർ സംഘ്പരിവാറുമായി സന്ധിചെയ്തതിെൻറ നേർസാക്ഷ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. പശുവിെൻറയും മറ്റും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് കൗശല രാഷ്ട്രീയത്തിലൂടെ അധികാരം നിലനിർത്താൻ ശ്രമിക്കുന്ന മോദി സർക്കാറിനെതിരെ പെട്രോൾ, ഡീസൽ വില വർധന അടക്കം ജനദ്രോഹ നടപടികൾ ഉയർത്തിക്കാട്ടി സമരം നടത്താൻ കോൺഗ്രസ് തയാറാവണമെന്ന് ന്യൂനപക്ഷ വിഭാഗം സംസ്ഥാന പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദ് വ്യക്തമാക്കി. ടി.എം. സക്കീർ ഹുസൈൻ, മുൻ എം.പി ചാൾസ് ഡയസ്, ഇക്ബാൽ വലിയവീട്ടിൽ, ജോസഫ് ആൻറണി, സേവ്യർ തായങ്കരി, മുഹമ്മദ് ഷിയാസ്, എൻ.എം. അമീർ, റെജി കീക്കരിക്കാട്, വി.പി. ജോർജ്, തോപ്പിൽ അബു, ഷാജി കുളനട, സണ്ണി കുരുവിള, അഡ്വ. പി. സിയാവുദ്ദീൻ, ജോർജ് തോമസ്, എച്ച്. മുഹമ്മദ് മുബാറക്, വൈക്കം നസീർ എന്നിവർ സംസാരിച്ചു. കെ.വി. തോമസ് എം.പി, എ.ഐ.സി.സി വക്താവ് പി.സി. ചാക്കോ എന്നിവർ രാവിലെ ക്യാമ്പ് പ്രതിനിധികളോട് സംസാരിച്ചു. അഡ്വ. സി.കെ. അബ്ദുൽറഷീദ്, സതീഷ് ചന്ദ്രൻ, മുസ്തഫ തൻവീർ, ഫാ. പോൾ തേലേക്കാട്ട് എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.