കൊച്ചി: യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെ.എസ്.െഎ.ഡി.സി) വ്യവസായ വകുപ്പിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് യുവ സംരംഭകത്വ ഉച്ചേകാടി ചൊവ്വാഴ്ച കൊച്ചിയിൽ നടക്കും. 'യെസ് ത്രീഡി 2017' പേരിലുള്ള ഉച്ചകോടി രാവിലെ 9.45ന് ലേ മെറിഡിയൻ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബദൽ സാേങ്കതികവിദ്യകളുടെ സഹായത്തോടെ കൂടുതൽ മെച്ചപ്പെട്ട ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. 'ഡിസറപ്റ്റ്, ഡിസ്കവർ ആൻഡ് ഡെവലപ്മെൻറ്' പ്രമേയത്തിലുള്ള ഉച്ചകോടി കാർഷിക-ഭക്ഷ്യസംസ്കരണ മേഖല, ജൈവ-ബയോമെഡിക്കൽ സാേങ്കതികവിദ്യകൾ, ഭാവി സാേങ്കതികവിദ്യകൾ തുടങ്ങി സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. വ്യവസായ മേധാവികൾ, സ്റ്റാർട്ട്പ് ഇന്ത്യ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്റ്റാർട്ടപ് മേഖലകളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നവരുമായി ആശയവിനിമയം നടത്തും. യുവ സംരംഭകരുടെ നൂതന സംരംഭങ്ങൾ അണിനിരക്കുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്. തേങ്ങ പറിക്കുന്ന ഡ്രോണുകൾ, റോബോട്ടുകൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടാകും. ഉച്ചക്ക് 12 മുതൽ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം. ഉദ്ഘാടനച്ചടങ്ങിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, കെ.എസ്.െഎ.ഡി.സി എം.ഡി ഡോ. എം. ബീന, കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദർരാജൻ തുടങ്ങിയവരും പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.