കൊച്ചി: പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ച് ബ്രാഞ്ച് സമ്മേളനങ്ങൾ വെള്ളിയാഴ്ച തുടങ്ങുേമ്പാൾ എറണാകുളത്ത് സി.പി.എമ്മിൽ വിഭാഗീയത ശക്തം. ഒരു പക്ഷേ സംസ്ഥാനത്ത് ഒൗദ്യോഗിക പക്ഷത്തിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയരുന്നതും എറണാകുളത്തു നിന്നാകും. ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി ജനുവരി 16, 17, 18 തീയതികളിലാണ് എറണാകുളം ജില്ല സമ്മേളനം. ജില്ല സമ്മേളനങ്ങളിൽ ഏറ്റവും അവസാനം കണ്ണൂരിലാണ്. ജനുവരി 19 മുതൽ 21 വരെ നടക്കുന്ന കണ്ണൂർ ജില്ല സമ്മേളനത്തിന് തൊട്ടു മുമ്പാണ് എറണാകുളത്തെ സമ്മേളനം. എറണാകുളം സമ്മേളനം അവസാന സമയത്തേക്ക് മാറ്റിയതും ഒൗദ്യോഗികപക്ഷ നേതാക്കൾക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കൂടി ലക്ഷ്യമിട്ടാണ്. 2018 ഫെബ്രുവരി 22 മുതൽ 25 വരെ തൃശൂരിലാണ് സംസ്ഥാന സമ്മേളനം. തൃശൂരിലും വയനാട്ടിലുമാണ് ആദ്യ ജില്ല സമ്മേളനങ്ങൾ. ഡിസംബർ 26 മുതൽ 28 വരെയാണ് ഇൗ രണ്ടു ജില്ലകളിലെയും സേമ്മളനങ്ങൾ. തൃശൂർ മുതൽ വടക്കോട്ട് ഒൗദ്യോഗിക പക്ഷത്തിന് സമ്പൂർണ ആധിപത്യത്തിന് സാധ്യത നിലനിൽക്കുേമ്പാൾ തെക്കൻ മേഖലയിൽ പിണറായി പക്ഷത്തിന് ഭീഷണി ഉയരുന്നത് പ്രധാനമായും എറണാകുളത്താണ്. പത്തനംതിട്ടയാണ് വിമത സ്വരം ഉയരാവുന്ന മറ്റൊരു ജില്ല. ആലപ്പുഴയിലും ഒൗദ്യോഗിക പക്ഷത്തിന് പഴയ വി.എസ്. പക്ഷത്തിെൻറ ശക്തമായ വെല്ലുവിളിയുണ്ട്. എറണാകുളത്ത് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയോടും മന്ത്രി തോമസ് െഎസക്കിനോടും അടുപ്പം പുലർത്തുന്നവരാണ് ഒൗദ്യോഗിക പക്ഷത്തിന് വെല്ലുവിളി ഉയർത്തുന്നത്. പഴയ വി.എസ്. പക്ഷക്കാരെല്ലാം ഇവർക്കൊപ്പമാണ്. ഇവിടെ 20 ഏരിയ കമ്മിറ്റികളിൽ എറണാകുളം, തൃപ്പൂണിത്തുറ, മുളന്തുരുത്തി, നെടുമ്പാശ്ശേരി, ആലങ്ങാട്, കവളങ്ങാട്, ആലുവ ഏരിയ കമ്മിറ്റികൾ മാത്രമാണ് ഒൗേദ്യാഗിക പക്ഷത്തിനൊപ്പമുള്ളത്. 13 ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളിൽ എട്ടുപേരും ബേബി, െഎസക് പക്ഷത്തോട് അനുഭാവം പുലർത്തുന്നവരാണ്. ഒമ്പതു സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഒരു കേന്ദ്ര കമ്മിറ്റി അംഗവും ഉള്ള ജില്ലയിൽ തങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ കാര്യമായ ജനപിന്തുണയുള്ള നേതാക്കൾ ഇല്ല എന്നതാണ് പിണറായി പക്ഷത്തിെൻറ പോരായ്മ. ഇത് മറികടക്കാൻ മുഖ്യമന്ത്രി തന്നെ പരമാവധി സർക്കാർ പരിപാടികളിൽ പെങ്കടുത്ത് ശക്തമായ സാന്നിധ്യം നിലനിർത്തുന്നുണ്ട്. സമ്മേളനത്തോടെ കളമശ്ശേരി ഏരിയ കമ്മിറ്റി രണ്ടായി വിഭജിക്കുമെന്നാണ് വിവരം. കളമേശ്ശരി കൂടാതെ പുതുതായി കാക്കനാട് ഏരിയ കമ്മിറ്റിയും നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.