ബൈക്കിലെത്തി യുവതിയുടെ മാല കവർന്നു

മ‌ണ്ണ‌ഞ്ചേരി: ബൈക്കിലെത്തിയ‌ യുവാവ് സ്ത്രീയുടെ മാല‌ ക‌വ‌ര്‍ന്നു. പാതിരാപ്പള്ളി തെക്ക് ഭാഗ‌െത്ത പെട്രോള്‍ പ‌മ്പിന് കിഴ‌ക്കോട്ടുള്ള‌ റോഡില്‍ ഞായറാഴ്ച വൈകീട്ട് നാേലാടെയാണ് സംഭ‌വം. ആര്യാട് പ‌ഞ്ചായ‌ത്ത് 18ാം വാര്‍ഡ് പാതിരപ്പള്ളി കൊച്ചുപ‌റ‌മ്പില്‍ ക‌സ്തൂരിഭായിയുടെ നാലുപ‌വ‌ന്‍ മാല‌യാണ് ത‌ട്ടിയെടുത്ത‌ത്. പകുതിയോളം ഭാഗം റോഡില്‍നിന്ന് പിന്നീട് കിട്ടി. ബ‌ഹ‌ളം കൂട്ടിയ‌തിെനത്തുട‌ര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും മോഷ്ടാവ് ര‌ക്ഷ‌പ്പെട്ടു. ആല‌പ്പുഴ‌ നോര്‍ത്ത് പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.