സ്​ക​ൂട്ടറിൽനിന്ന്​ തെറിച്ചുവീണ വീട്ടമ്മ ബസിനടിയിൽപെട്ട്​ മരിച്ചു

തൃക്കാക്കര: സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ വീട്ടമ്മ ബസ് കയറി മരിച്ചു. കാക്കനാട് കാര്‍ഡിനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിന് സമീപം പുതുവാമൂലയില്‍ ഇസ്മായിലി​െൻറ ഭാര്യ െലെലയാണ് (45) അപകടത്തിൽപെട്ടത്. ഞായറാഴ്ച വൈകീട്ട് 5.30 ഓടെ കാക്കനാട് -സിവില്‍ലൈന്‍ റോഡില്‍ പാടിവട്ടം ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. സ്‌കൂട്ടര്‍ ഓടിച്ച ഇസ്മായില്‍ (48) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭര്‍ത്താവിെനാപ്പം പൊന്നുരുന്നി പള്ളിയിലെ പ്രാർഥനയിൽ പെങ്കടുത്ത് സ്‌കൂട്ടറില്‍ തിരിച്ചുവരുമ്പോഴാണ് അപകടം. പാടിവട്ടം ഭാഗത്ത് റോഡിലെ കുഴി ഒഴിവാക്കാൻ സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ റോഡില്‍ തെറിച്ചുവീണ ലൈലയുടെമേല്‍ സ്വകാര്യബസ് കയറുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: മുഹമ്മദ് അസ്‌ലം (വിദ്യാര്‍ഥി, കെ.എം.ഇ.എ എൻജിനീയറിങ് കോളജ്), മുഹമ്മദ് അസ്ഹര്‍ (വിദ്യാര്‍ഥി, എം.ജി സര്‍വകലാശാല ഇടപ്പള്ളി സ​െൻറര്‍). അപകടം സൃഷ്ടിച്ച എറണാകുളം--കട്ടപ്പന റൂട്ടിലെ സ്വകാര്യ ബസ് പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് തൃക്കാക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.