EP VYP2 ശ്രീകൃഷ്​ണ ജയന്തി

ശ്രീകൃഷ്ണ ജയന്തി: സാംസ്‌കാരിക സമ്മേളനം നടത്തി വൈപ്പിന്‍: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി മുനമ്പം ബാലഗോകുലം ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സമ്മേളനം നടത്തി. മുനമ്പം വ്യാസ നഗറില്‍ നടന്ന സമ്മേളനം നടന്‍ ശരണ്‍ ഉദ്ഘാടനം ചെയ്തു. കെ.എം. ഷിണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി. നാരായണ ശർമ മുഖ്യ പ്രഭാഷണം നടത്തി. സി.ബി. സുധീഷ്, കെ.എസ്. സുധീര്‍, പരമേശ്വരന്‍ വൈദ്യര്‍, ഇ.ബി. നിഥിന്‍ എന്നിവര്‍ സംസാരിച്ചു. 10, 12 തരം പരീക്ഷകളിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കൊച്ചി ദേവസ്വം ബോര്‍ഡ് എടവനക്കാട് അണിയല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പള്ളിപ്പുറം കോവിലകത്തുംകടവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ വിപുല ആഘോഷം സംഘടിപ്പിക്കും. ചിത്രം: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി മുനമ്പം ബാലഗോകുലം നടത്തിയ സാംസ്‌കാരിക സമ്മേളനം നടന്‍ ശരണ്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.