തുറവൂർ: ലോറിയിൽനിന്ന് ഇറങ്ങിയോടി നാടുനീളെ നാശംവിതച്ച മുല്ലക്കൽ ബാലകൃഷ്ണൻ എന്ന ആനയെ ജനവാസപ്രദേശേത്തക്ക് മാറ്റിയത് പ്രതിഷേധത്തിനിടയാക്കി. തുറവൂർ-തൈക്കാട്ടുശ്ശേരി റോഡിന് സമീപം പുരന്ദരേശ്വരത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിെല മാവിലാണ് ആനയെ തളച്ചത്. ചൊവ്വാഴ്ച അനന്തൻകരിയിൽ എത്തിയ ആനയെ വ്യാഴാഴ്ചയാണ് പുളിത്തറകടവ് പാലത്തിലൂടെ പുറത്തെത്തിച്ചത്. ലോറിയിൽ കയറാൻ കൂട്ടാക്കാത്ത ആനയെ റോഡരികിൽ തളച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇനിയും ആന അക്രമാസക്തമായാലോ എന്നാണ് നാട്ടുകാരുടെ ഭയം. അതിനാൽ ജനവാസം കുറഞ്ഞ, വാഹനങ്ങളുടെ ശബ്്ദകോലാഹലമില്ലാത്ത സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ആന വെള്ളിയാഴ്ച സൗമ്യനായാണ് കാണപ്പെട്ടത്. പാപ്പാെൻറ നിർദേശങ്ങൾ പാലിച്ച് ഭക്ഷണവും വെള്ളവും അകത്താക്കി. അനന്തൻകരിയിലൂടെയുള്ള ഓട്ടത്തിനിടയിലും ചളിനിറഞ്ഞ തോട്ടിൽനിന്നും കരക്ക് കയറ്റാനുള്ള ജനങ്ങളുടെ പരിശ്രമത്തിനിടയിലും കാലുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇനി ഡോക്ടറെത്തി പരിശോധിച്ചശേഷം ആനയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനാണ് നീക്കം. കോൺഗ്രസ് കലക്ടറേറ്റ് ധർണ 11ന് ആലപ്പുഴ: ബാറുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് 11ന് രാവിലെ 10ന് കോൺഗ്രസ് ജില്ല കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ ധർണ സംഘടിപ്പിക്കും. ഡി.സി.സി പ്രസിഡൻറ് എം. ലിജുവിെൻറ അധ്യക്ഷതയിൽ ചേർന്ന ബ്ലോക്ക് പ്രസിഡൻറുമാരുടെ യോഗത്തിലാണ് തീരുമാനം. ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, ജി. സഞ്ജീവ് ഭട്ട്്, ടി. സുബ്രഹ്മണ്യദാസ്, ജോണി തച്ചാറ, ജി. വേണു, സിറിയക് ജേക്കബ്, ഇല്ലിക്കൽ കുഞ്ഞുമോൻ, എസ്. പ്രഭുകുമാർ, എസ്. വിനോദ്കുമാർ, എം.ആർ. ഹരികുമാർ, ശ്രീജിത്ത് പത്തിയൂർ, വി.കെ. സേവ്യർ, ജോസഫ് ചെക്കോടൻ, അഡ്വ. സി.വി. തോമസ്, അഡ്വ. ജോർജ് തോമസ്, രാധേഷ് കണ്ണന്നൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.