ജനറൽ ആശുപത്രിയിലെ അത്യാധുനിക ​മെയിൻറനൻസ് ഡയാലിസിസ് സെൻറർ ഉദ്ഘാടനം 12ന്

രണ്ട് കോടി ചെലവിലുള്ള സ​െൻററിൽ 10 ഡയാലിസിസ് യൂനിറ്റ് ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ച അത്യാധുനിക മെയിൻറനൻസ് ഡയാലിസിസ് സ​െൻറർ 12ന് തുറക്കും. രാവിലെ 9.30ന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് അറിയിച്ചു. ഡയലിസിസ് സ​െൻറർ വിഷയം ചർച്ച ചെയ്ത പ്രത്യേക കൗൺസിൽ യോഗത്തിലാണ് ചെയർമാൻ ഇക്കാര്യം അറിയിച്ചത്. ലോകബാങ്കി​െൻറയും ആരോഗ്യവകുപ്പി​െൻറയും സഹകരണത്തോടെ രണ്ടുകോടി രൂപ ചെലവിലാണ് ഡയാലിസിസ് സ​െൻറർ പൂർത്തീകരിച്ചത്. 10 ഡയാലിസിസ് യൂനിറ്റ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കും. രണ്ടെണ്ണം അടിയന്തര ആവശ്യങ്ങൾക്ക് കരുതും. യന്ത്രങ്ങൾ കൈമാറിയ വകയിൽ മെഡിക്കൽ കോർപറേഷന് 1.10 ലക്ഷം രൂപ നൽകിയതായി അദ്ദേഹം വ്യക്തമാക്കി. ഡയാലിസിസ് സ​െൻറർ സജ്ജീകരിക്കുന്നതിന് 55 ലക്ഷം രൂപയുടെ ടെൻഡറാണ് നഗരസഭ അനുമതി നൽകിയത്. ആർ.ഒ പ്ലാൻറുകളും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് എയർ കണ്ടീഷൻ ചെയ്ത മുറികളും ഒരുക്കിയിട്ടുണ്ട്. അടുത്തഘട്ടത്തിൽ 10 അധിക ഡയാലിസിസ് യൂനിറ്റുകൾകൂടി ആരംഭിക്കും. ഇതിന് നടപടി നഗരസഭ തുടങ്ങിയതായി ചെയർമാൻ അറിയിച്ചു. രോഗികളെ കൊണ്ടുവരുന്നതിന് അത്യാധുനിക ആംബുലൻസി​െൻറ സേവനവും ഉറപ്പാക്കും. ഇതിന് 25 ലക്ഷം രൂപ മാറ്റിവെച്ചു. അനാഥരായ രോഗികൾക്ക് സൗജന്യമായും അല്ലാത്തവർക്ക് 500 രൂപയും ചികിത്സക്ക് ഈടാക്കാനുള്ള തീരുമാനം കൗൺസിൽ തത്ത്വത്തിൽ അംഗീകരിച്ചു. സ​െൻററി​െൻറ നടത്തിപ്പ് സംബന്ധിച്ച് നിയമാവലി തയാറാക്കും. നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാക്കുന്ന നിയമാവലി കൗൺസിലർമാർ മോണിറ്റർ ചെയ്യും. ആശുപത്രിയുടെ അടിസ്ഥാന വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ആരോഗ്യമന്ത്രി, ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി, എം.പി എന്നീ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉടൻ യോഗം ചേരുമെന്നും ചെയർമാൻ പറഞ്ഞു. വിജിലൻസിനെ സമീപിച്ച് പ്രതിപക്ഷം; ആരോഗ്യമന്ത്രിയെ ഉദ്ഘാടനം അറിയിച്ചില്ലെന്ന് ആക്ഷേപം ആലപ്പുഴ: ജനറൽ ആശുപത്രിയിലെ മെയിൻറനൻസ് ഡയാലിസിസ് സ​െൻററുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ആശുപത്രിയിലേക്ക് വാങ്ങിയ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത, ടെൻഡർ നടപടികളിലെ പോരായ്മ, ഫണ്ടുകളുടെ കൈമാറ്റം എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷ നേതാക്കൾ വിജിലൻസിനെ സമീപിച്ചു. പദ്ധതിയുടെ വരവ്-ചെലവുകൾ സുതാര്യമല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കണക്കുകളുടെ വിശദ റിപ്പോർട്ട് നഗരസഭ ചെയർമാൻ തോമസ് ജോസഫിനോട് പ്രതിപക്ഷനേതാവ് വി. ലക്ഷ്മണൻ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ അറിയിക്കാതെയാണ് പുതിയ സംരംഭത്തി​െൻറ ഉദ്ഘാടനം. ആശുപത്രി സൂപ്രണ്ടിനടക്കം വലിയ പ്രതിഷേധമാണ് ഉള്ളത്. ആരോഗ്യവകുപ്പി​െൻറ കീഴിെല ആശുപത്രിയുടെ ഭരണ ചുമതല പൂർണമായും നഗരസഭക്ക് അവകാശപ്പെട്ടതല്ല. എന്ത് പുതിയ പദ്ധതി ആരംഭിച്ചാലും നഗരസഭയുടെ വക എന്ന ബോർഡ് സ്ഥാപിച്ച് സ്വന്തം സ്ഥാപനമാക്കി മാറ്റാനാണ് ചെയർമാൻ ശ്രമിക്കുന്നതെന്ന് ഡോക്ടർമാർക്കും ആക്ഷേപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.