ഓടി​െക്കാണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്​ തീപിടിച്ചു; കാരണം ഷോർട്ട്​സർക്യൂട്ട്​

ആലപ്പുഴ: ആലപ്പുഴ ബോട്ട്ജെട്ടിക്ക് സമീപം ഓടിെക്കാണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ആളപായമില്ല. വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ആലപ്പുഴ സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട എടത്വ ഓർഡിനറി ബസിലായിരുന്നു സംഭവം. ബസി​െൻറ മുന്നിൽനിന്ന് പുക വരുന്നത് കണ്ട വഴിയാത്രക്കാർ ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ ഡ്രൈവർ ബസ് ഒതുക്കി നിർത്തി ഇറങ്ങി നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. 25 യാത്രക്കാർ ഈ സമയത്ത് ബസിൽ ഉണ്ടായിരുന്നു. യാത്രക്കാരെ പെെട്ടന്ന് കണ്ടക്ടറും ഡ്രൈവറും ചേർന്ന് പുറത്തിറക്കി. സമീപത്തെ ബോട്ടിൽനിന്ന് ഫയർഎസ്റ്റിങ്ഗ്യൂഷർ ഉപയോഗിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. തുടർന്ന് ഫയർഫോഴ്സി​െൻറ സഹായം തേടി. ഫയർഫോഴ്സ് തീ അണച്ചു. ബാറ്ററിയിൽനിന്നുള്ള ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഐ. ഇസ്താക്ക് അനുസ്മരണം നാളെ ആലപ്പുഴ: ചിന്തകനും അധ്യാപകനുമായിരുന്ന പ്രഫ. ഐ. ഇസ്താക്ക് അനുസ്മരണവും സാംസ്കാരിക സമ്മേളനവും ശനിയാഴ്ച തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. രാവിലെ 10ന് ഡോ. എം.എൻ കാരശ്ശേരി 'ജനാധിപത്യരാഷ്ട്രവും ജനാധിപത്യസമൂഹവും' വിഷയത്തിൽ പ്രഭാഷണം നടത്തും. പ്രഫ. ആർ. ജിതേന്ദ്രവർമ അനുസ്മരണ പ്രഭാഷണം നടത്തും. ഉച്ചക്ക് ഒന്നിന് ഇഷ്ടവാക്ക്, മാർച്ച് മാർച്ച് എന്നീ ഡോക്യുമ​െൻററികൾ പ്രദർശിപ്പിക്കും. വൈകീട്ട് 4.30 മുതൽ കലാമണ്ഡലം ഗോപിയും സംഘവും അവതരിപ്പിക്കുന്ന കഥകളി രുക്മാംഗദചരിതം നടക്കും. വാർത്തസമ്മേളനത്തിൽ ഇസ്താക്ക് ഫൗണ്ടേഷൻ ചെയർമാൻ ജയിംസ് മണിമല, സെക്രട്ടറി രവീന്ദ്രൻ കളരിക്കൽ എന്നിവർ പങ്കെടുത്തു. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിൽ ഐ. ഇസ്താക്ക് ഫൗണ്ടേഷൻ പ്രതിഷേധിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.