ആലപ്പുഴ: മൂന്നുദിവസം നീളുന്ന . അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളാണ് പ്രദർശനവേദി. 24 സ്റ്റാൾ സ്കൂളിൽ സജ്ജമാണ്. ഒമ്പതിന് അവസാനിക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. സ്കൂളിലെ ആദ് സ്റ്റാൾ ജില്ല ഇൻഫർമേഷൻ ഓഫിസിെൻറ പ്രദർശനവേദിയാണ്. കഴിഞ്ഞ ഒരുവർഷത്തെ സംസ്ഥാന സർക്കാറിെൻറ വികസന നേട്ടങ്ങൾ, ജില്ലയിൽ നടക്കുന്ന ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും വിൽപനക്കുണ്ട്്. 50 ശതമാനം വരെ വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങാം. ചക്കയുടെ രുചി വൈവിധ്യത്തിനൊപ്പം മൂല്യവർധിത ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്നതാണ് മറ്റൊരു സ്റ്റാൾ. ചക്ക ഹൽവ, ചക്കക്കുരു ചേർത്ത തേങ്ങച്ചമ്മന്തി, ചെമ്മീൻ ചമ്മന്തി, കുക്കീസ്, ബിസ്കറ്റ്, കേക്ക്, അച്ചാർ, പപ്പടം, പുട്ടുപൊടി തുടങ്ങിയവ ഇവിടെ ലഭിക്കും. കുടുംബശ്രീ ബ്രാൻഡിെല ഫൈവ് സിസ്റ്റേഴ്സ് കറി പൗഡർ യൂനിറ്റ് വിവിധയിനം കറിപൗഡറുകളാണ് പരിചയപ്പെടുത്തുന്നത്. മായം കലരാത്ത പൊടികൾക്കൊപ്പം നല്ലയിനം മസാലപ്പൊടികളും സോന ഫുഡ്സ് എന്ന പേരിലുള്ള കുടുംബശ്രീ സ്റ്റാളിൽ ലഭിക്കും. മിൽമയുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി മിൽമ ആലപ്പുഴ യൂനിറ്റും പ്രദർശനമേളയിലുണ്ട്. ഐസ്ക്രീം മുതൽ ടോഫികൾ വരെ ഇവിടെ കിട്ടും. കുട്ടനാട് കെയിൻസിെൻറ ചൂരൽ ഉൽപന്നങ്ങളുടെ സ്റ്റാളിൽ ഫർണിച്ചറുകളാണ് പരിചയപ്പെടുത്തുന്നത്. കളിപ്പാട്ടം മുതൽ സെറ്റികൾ വരെയുള്ള വിപുലമായ േശ്രണിയാണ് ഫർണിച്ചറുകളുടേത്. മേദോഹര ചൂർണം മുതൽ പ്രമേഹ ദാഹശമനി വരെയുള്ള ഔഷധങ്ങൾ, ആയുർവേദ, പഞ്ചകർമ, യോഗ വിധികൾ പരിചയപ്പെടുത്തുന്നതിനൊപ്പം വിവിധയിനം മരുന്നുകൾ, ജില്ല ശുചിത്വമിഷൻ മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട വിവിധയിനം മോഡലുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ഗ്രീൻ േപ്രാട്ടോകോളിെൻറ പ്രാധാന്യം വിളിച്ചോതുന്ന ലഘുലേഖകളും ബയോഗ്യാസ് പ്ലാൻറ് മുതൽ പൈപ്പ് കമ്പോസ്റ്റ് വരെയുള്ളവയുടെ പ്രവർത്തനവും ഉണ്ട്. ഹ്രസ്വചിത്രങ്ങളുടെയും ഫീച്ചർ ഫിലിമുകളുടെയും ശേഖരവുമായാണ് ചലച്ചിത്ര അക്കാദമി മേളയിലെത്തിയത്. നാല് ലഘുചിത്രങ്ങളും ഒരു ഫീച്ചർ സിനിമയും എന്ന കണക്കിൽ 15 ചിത്രങ്ങളാണ് അക്കാദമി മിഴാവിൽ പ്രദർശിപ്പിക്കുക. ആദ്യകാല നാണയങ്ങൾ, നോട്ടുകൾ, സ്റ്റാമ്പുകൾ, വിശേഷവാർത്തകൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവും ആകർഷകമാണ്. മത്സ്യഫെഡിെൻറ ഭക്ഷ്യമേള മിഴാവിലെ ഒരു പ്രധാന ആകർഷണങ്ങളിലൊന്നാണ്. കഞ്ഞിക്കുഴിയിലെ ജൈവകർഷകൻ അഴകേശെൻറ വിവിധയിനം പച്ചക്കറി വിത്തുകൾക്ക് മേളയിൽ നല്ല വിപണി ലഭിച്ചു. അമ്പലപ്പുഴയിലെ വിവിധ കർഷകഗ്രൂപ്പുകളും തങ്ങളുടെ ഉൽപന്നങ്ങളുമായി മേളയിൽ പങ്കെടുക്കുന്നു. വെള്ളിയാഴ്ച രാവിലെയോടെ എല്ലാ സ്റ്റാളും പൂർണ സജ്ജമാകുമെന്ന് കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി കെ.വി. വിപിൻദാസ് പറഞ്ഞു. കുഞ്ചൻ നമ്പ്യാർ സ്മാരകത്തിെൻറ 50ാം വാർഷികത്തിെൻറ ഭാഗമായി ഒരുവർഷം നീളുന്ന കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായാണ് മിഴാവ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.