തുറവൂർ: തുറവൂർ പഞ്ചായത്തിലെ അനന്തൻകരി മേഖലയിലെ ജനങ്ങളെ ഭീതിയിലാക്കിയ മുല്ലക്കൽ ബാലകൃഷ്ണനെ തൈക്കാട്ടുശ്ശേരി പുരന്ദേശ്വരത്തേക്ക് മാറ്റി. വാഹനത്തിൽ ആനയെ കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതോടെ തുറവൂർ മഹാക്ഷേത്ര പുരയിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. അര കി.മീറ്ററോളം നടത്തിക്കഴിഞ്ഞപ്പോൾ വാഹനത്തിരക്കേറിയ തുറവൂർ കവല വഴി ആനയെ കൊണ്ടുപോകുന്നത് ശ്രമകരമായി. ആനയുടെ ക്ഷീണവും തടസ്സമായി. അവസാനം തൈക്കാട്ടുശ്ശേരി പുരന്ദരേശ്വരം വളവിെല സ്വകാര്യവ്യക്തിയുടെ പറമ്പിൽ ആനയെ തളച്ചു. വാഹനങ്ങളും ആളുകളും ആനയുടെ മുന്നിൽ ചെന്നുപെടാതിരിക്കാൻ കുത്തിയതോട് പൊലീസ് ക്രമീകരണങ്ങൾ നടത്തി. തുറവൂർ കവലയിലും തൈക്കാട്ടുശ്ശേരി പാലത്തിലും വാഹനങ്ങൾ തടഞ്ഞിരുന്നു. ഇപ്പോൾ തളച്ചിരിക്കുന്ന പുരയിടത്തിൽനിന്ന് പിന്നീട് തുറവൂർ മഹാക്ഷേത്ര പുരയിടത്തേക്ക് മാറ്റും. അലക്ഷ്യമായി ആനയെ കൊണ്ടുവന്ന നാലുപേർക്കെതിരെ കേസെടുത്തു തുറവൂർ: ആനയെ അലക്ഷ്യമായി സുരക്ഷിതമില്ലാത്ത വാഹനത്തിൽ കൊണ്ടുപോയതിന് കുത്തിയതോട് പൊലീസ് നാലുപേർക്കെതിരെ കേസെടുത്തു. ഒന്നാം പാപ്പാൻ ശിവദാസപണിക്കർ, രണ്ടാം പാപ്പാന്മാരായ അനിൽകുമാർ, റെനി, ലോറി ൈഡ്രവർ എന്നിവരുടെ പേരിലാണ് കേസെടുത്തത്. ഒരു ഉത്സവദിനങ്ങളിലെ പണിയെടുപ്പിക്കലിനുശേഷം രാത്രിതന്നെ ആനയെ ലോറിയിൽ കയറ്റി കൊണ്ടുവന്നതാണ് ഭീതിപൂണ്ട് ആന ലോറിയിൽനിന്ന് ചാടിയതെന്നും അഭിപ്രായമുയർന്നിരുന്നു. ഗൗരി ലങ്കേഷ് വധം: കോൺഗ്രസ് പ്രതിഷേധജ്വാല തെളിയിച്ചു ആലപ്പുഴ: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിനെതിരെ ആലപ്പുഴ സൗത്ത്-നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ സ്മാരകത്തിന് മുന്നിൽ പ്രതിഷേധജ്വാല തെളിയിച്ചു. എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സൗത്ത് ബ്ലോക്ക് പ്രസിഡൻറ് ഇല്ലിക്കൽ കുഞ്ഞുേമാൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ പി. ഉണ്ണികൃഷ്ണൻ, ജി. സഞ്ജീവ്ഭട്ട്, ടി.വി. രാജൻ, അഡ്വ. ജി. മനോജ്കുമാർ, സിറിയക് ജേക്കബ്, ബഷീർ കോയാപറമ്പിൽ, ഷോളി സിദ്ധകുമാർ, സി.വി. മനോജ്കുമാർ, ജോൺ ബ്രിട്ടോ, ആർ. ബേബി, കരോളിൻ പീറ്റർ, എം.കെ. നിസാർ, പി. രാജേന്ദ്രൻ, കെ.ആർ. ലാൽജി, ആർ. ഗിരീശൻ, കെ. നൂറുദ്ദീൻകോയ, സജിൽ ഷരീഫ്, അനസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.