ചേർത്തല-^അരൂക്കുറ്റി റോഡ് തകർന്നു; അപകടങ്ങൾ പതിവായി

ചേർത്തല--അരൂക്കുറ്റി റോഡ് തകർന്നു; അപകടങ്ങൾ പതിവായി വടുതല: ചേർത്തല-അരൂക്കുറ്റി റോഡ് വീണ്ടും തകർന്നു. ഇതോടെ അപകടങ്ങളും പതിവായി. പ്രതിഷേധവും ശക്തമായി. റോഡിലൂടെയുള്ള യാത്ര അപകടം വിളിച്ചുവരുത്തുന്നതാണെന്ന് യാത്രക്കാർ പറയുന്നു. യാത്രക്കാർക്ക് ദുരിതമായി റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അരൂർ ബി.എസ്‌.എൻ.എൽ മുതലാണ് റോഡ് പൂർണമായും തകർന്നത്. ഇരുചക്രവാഹന യാത്രക്കാർ കുഴികളിൽ വീണ് അപകടത്തിൽപെടുന്നു. അപ്രതീക്ഷിത കുഴികളിൽ ചാടി അപകടങ്ങളും സ്ഥിരമായി. മാസങ്ങൾ മുമ്പ് ജല അതോറിറ്റിയുടെ തുക ഉപയോഗിച്ചാണ് റോഡ് താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തിയത്. പിന്നീട് ഫണ്ട് പാസാക്കി റോഡ് നിർമിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. വെള്ളം കെട്ടിനിന്ന ഭാഗങ്ങളിലെല്ലാം വാഹനങ്ങൾ സഞ്ചരിച്ച് വലിയ കുഴികൾ രൂപംകൊണ്ടു. നിരവധി വളവുകളും ഇൗ റോഡിലുണ്ട്. റോഡിന് മതിയായ വീതിയില്ലാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമാണ്. ചേർത്തല, അരൂർ, വൈറ്റില, ഇടക്കൊച്ചി, എറണാകുളം എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളടക്കം നിരവധി ബസുകളാണ് ദിനേന ഇതുവഴി സർവിസ് നടത്തുന്നത്. അരൂർ വ്യവസായമേഖലയിലേക്ക് പോകുന്ന ചെറുതും വലുതുമായ അനേകം വാഹനങ്ങളും ഈ റോഡ് വഴിയാണ് പോകുന്നത്. ബ്ലോക്ക് ഓഫിസിന് സമീപം മാലിന്യക്കൂമ്പാരം പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ലോക്ക് ഓഫിസിന് സമീപത്തെ മാലിന്യക്കൂമ്പാരങ്ങൾ നീക്കാത്തതിൽ പ്രതിഷേധം ശക്തം. വെൽഫെയർ പാർട്ടി പ്രവർത്തകരും പാണാവള്ളി പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപനവും ശുചിത്വഹർത്താലും നടത്തി നാട്ടുകാരെ കബളിപ്പിക്കുകയായിരുെന്നന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.എ. നാസിമുദ്ദീൻ ആരോപിച്ചു. സത്താർ, സുബൈർ, സുൽഫിക്കർ, അൻവർ, ഹുസൈൻ എന്നിവർ നേതൃത്വം നൽകി. ഒാണം-ഇൗദ് ആഘോഷം ആലപ്പുഴ: മുനിസിപ്പൽ ഒാഫിസ് റെസിഡൻറ്സ് അസോസിയേഷ​െൻറ ഒാണം-ഇൗദ് ആഘോഷവും കുടുംബസംഗമവും ഡിവൈ.എസ്.പി എം.ഇ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ചിക്കു ശിവൻ, ഡോ. കെ.പി. രാമചന്ദ്രൻ, കൗൺസിലർ കവിത, എൻ.പി. രാജ, പി. അനിൽകുമാർ, ഡോ. സേതു രവി, വർഗീസ് ആൻറണി എന്നിവർ സംസാരിച്ചു. കുട്ടികളുടെയും വനിതകളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.