നെടുമ്പാശ്ശേരി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടം സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷെൻറ (ഡി.ജി.സി.എ) പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ഇവർ വെള്ളിയാഴ്ചയും വിമാനത്താവളത്തിൽ തെളിവെടുപ്പ് തുടരും. വിശദമായ റിപ്പോർട്ട് പിന്നീടായിരിക്കും നൽകുക. െഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ രണ്ടംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. പൈലറ്റിെൻറ അനാസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം പറത്തിയ പൈലറ്റിനെയും സഹപൈലറ്റിനെയും ജോലിയിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചയാണ് അബൂദബിയിൽനിെന്നത്തിയ വിമാനം കൊച്ചി വിമാനത്താവളത്തിൽ ദിശ തെറ്റി കാനയിലേക്ക് ചാടിയത്. വിമാനം നെടുമ്പാശ്ശേരിയിലെ അറ്റകുറ്റപ്പണി കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നാല് മാസത്തിലേറെ പണിപ്പെട്ടാേല ഇത് പൂർവസ്ഥിതിയിലാക്കി സർവിസിന് ഉപയോഗിക്കാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.