വിമാനം തിരിച്ചുവിടൽ: വിമാനക്കമ്പനികൾക്ക് ലക്ഷങ്ങളുടെ നഷ്​ടം

നെടുമ്പാശ്ശേരി: കാലാവസ്ഥ അനുകൂലമാകാതെ വരുന്നതിനെ തുടർന്ന് വിമാനങ്ങൾ തിരിച്ചുവിടുക വഴി വിമാനക്കമ്പനികൾക്ക് ലക്ഷങ്ങളുടെ നഷ്ടം. 800 മീറ്റർ അകലെനിന്ന് റൺവേ പൂർണമായി കാണാൻ കഴിഞ്ഞാലേ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയൂ. കനത്ത മൂടൽമഞ്ഞിൽ ഇത്രയും ദൂരപരിധിയിൽെവച്ച് പൈലറ്റിന് റൺവേ പൂർണമായി കാണാൻ കഴിയില്ല. റൺവേ വ്യക്തമാകാതെ വിമാനമിറക്കാൻ ശ്രമിക്കുമ്പോഴാണ് റൺവേയിൽനിന്ന് തെന്നിമാറാറുള്ളത്. സൂക്ഷ്മതയോടെ ഇറക്കിയില്ലെങ്കിൽ തീപിടിക്കാൻവരെ സാധ്യതയുണ്ട്. എയർട്രാഫിക് കൺേട്രാൾ ടവറിൽനിന്ന് പൈലറ്റിന് അടിക്കടി കാലാവസ്ഥ റിപ്പോർട്ട് നൽകും. ഇത് പരിശോധിച്ച് വിമാനം ഇറക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള അധികാരം പൈലറ്റിനാണ്. വിമാനം തിരിച്ചുവിടുന്നത് വഴി അധിക ചെലവുണ്ടാകുമെന്നതിനാൽ പല പൈലറ്റുമാരും സാഹസികമായി വിമാനമിറക്കാൻ ശ്രമിക്കാറുണ്ട്. ഇറക്കാൻ കഴിയാതെവന്നാൽ തൊട്ടടുത്ത വിമാനത്താവങ്ങളിലേക്ക് പൈലറ്റ് എയർട്രാഫിക് കൺേട്രാൾ ടവർ വഴി വിമാനമിറങ്ങുന്നതിന് ബേ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ബേ ഒഴിവുള്ള വിമാനത്താവളങ്ങൾ അനുമതി നൽകുന്ന മുറക്ക് അങ്ങോട്ടേക്ക് തിരിച്ചുവിടും. വ്യാഴാഴ്ച പല വിമാനങ്ങൾക്കും കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലെ ബേയാണ് ലഭ്യമായത്. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ അധിക ഇന്ധനം ചെലവാകും. ചില സമയങ്ങളിൽ പൈലറ്റുമാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞാൽ യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും ഭക്ഷണത്തിനും വേറെയും ചെലവുണ്ടാകും. നെടുമ്പാശ്ശേരിയിൽ അത്യാധുനിക റഡാർ സംവിധാനമുണ്ട്. എന്നിട്ടും കനത്ത മൂടൽമഞ്ഞ് വരുമ്പോൾ വിമാനമിറക്കാൻ കഴിയാത്ത സാഹചര്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.