കനത്ത മൂടൽമഞ്ഞ്്; കൊച്ചിയിൽ വിമാന സർവിസുകളെ ബാധിച്ചു

നെടുമ്പാശ്ശേരി: വ്യാഴാഴ്ച പുലർച്ച അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ്് കൊച്ചി വിമാനത്താവളത്തിൽ വിമാന സർവിസുകളെ ബാധിച്ചു. അഞ്ച് രാജ്യാന്തര വിമാനങ്ങളും രണ്ട് ആഭ്യന്തര വിമാനങ്ങളും തിരിച്ചുവിടേണ്ടിവന്നു. പുലർച്ച നാലിന് എത്തേണ്ടിയിരുന്ന ഇൻഡിഗോ എയർലൈൻസി​െൻറ ദുൈബ-കൊച്ചി വിമാനം കോയമ്പത്തൂരിലേക്കും 6.45ന് ഇറങ്ങേണ്ടിയിരുന്ന ഒമാൻ എയറി​െൻറ മസ്കത്ത്-കൊച്ചി വിമാനം കോഴിക്കോട്ടേക്കും 6.50ന് എത്തേണ്ടിയിരുന്ന ജെറ്റ് എയർവേസി​െൻറ ഷാർജ-കൊച്ചി വിമാനം ബംഗളൂരുവിലേക്കും തിരിച്ചുവിട്ടു. ഏഴിന് ഇറങ്ങേണ്ടിയിരുന്ന ഇൻഡിഗോയുടെ മസ്കത്ത്-കൊച്ചി വിമാനം കോയമ്പത്തൂരിലേക്കും ഏഴരക്ക് എത്തേണ്ടിയിരുന്ന എയർ ഏഷ്യയുടെ ക്വാലാലംപൂർ-കൊച്ചി വിമാനം തിരുച്ചിറപ്പള്ളിയിലേക്കും നാലരക്ക് ഇറങ്ങേണ്ടിയിരുന്ന ഇൻഡിഗോയുടെ പുണെ-കൊച്ചി വിമാനം കോയമ്പത്തൂരിലേക്കും ഏഴരക്ക് എത്തേണ്ടിയിരുന്ന ഇൻഡിഗോയുടെ ചെെന്നെ-കൊച്ചി വിമാനം ബംഗളൂരുവിലേക്കും തിരിച്ചുവിട്ടു. ജെറ്റ്് എയർവേസ് ഉൾപ്പെടെ പല വിമാനങ്ങളും കാലാവസ്ഥ അനുകൂലമാകുമെന്ന്് കരുതി ഏറെനേരം വട്ടമിട്ട്് പറന്നശേഷമാണ് ഒടുവിൽ മറ്റ്് വിമാനത്താവളങ്ങളിലേക്ക് തിരിഞ്ഞുപോയത്. രാവിലെ പത്തരക്കുള്ളിൽ വിമാനങ്ങൾ തിരികെ കൊച്ചിയിൽ എത്തി തുടർ സർവിസ് നടത്തി. ചൊവ്വാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽപെട്ട സാഹചര്യം കണക്കിലെടുത്താണ് കാലാവസ്ഥ അനുകൂലമാകാത്ത സാഹചര്യത്തിൽ വിമാനമിറങ്ങുന്നതിന് അനുമതി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.