പൊലീസ്​ ജീപ്പിൽനിന്ന്​ ചാടിയ യുവാവ്​ ആശുപത്രിയിൽ മരിച്ചു

ചാരുംമൂട് (ആലപ്പുഴ): മോഷണശ്രമത്തിന് നാട്ടുകാർ പിടികൂടി പൊലീസിെന ഏൽപിച്ച യുവാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി ജീപ്പിൽനിന്ന് ചാടി. ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നൂറനാട് ഇടപ്പോൺ പുലിമേൽ രജുഭവനത്തിൽ രജുവാണ് (27) മരിച്ചത്. വ്യാഴാഴ്ച പുലർച്ച അേഞ്ചാടെയാണ് സംഭവങ്ങൾക്ക് തുടക്കം. പശുവിനെ കറക്കാൻ വീട്ടിൽനിന്ന് പുറത്തിറങ്ങിയ ഇടപ്പോൺ ചാത്തവന വീട്ടിൽ ഇന്ദിരയുടെ (50) രണ്ടര പവ​െൻറ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിെട ഇയാളെ നാട്ടുകാർ ഒാടിച്ച് പിടികൂടുകയായിരുന്നു. പിന്നീട് നൂറനാട് പൊലീസിന് കൈമാറി. സ്റ്റേഷനിലേക്ക് കൊണ്ടുേപാകുേമ്പാൾ മുതുകാട്ടുകര ജങ്ഷന് സമീപംവെച്ച് തങ്ങളെ ആക്രമിച്ചശേഷം ജീപ്പിൽനിന്ന് ചാടുകയായിരുെന്നന്ന് പൊലീസ് പറയുന്നു. അവിടെനിന്ന് ഓടിച്ച് പിടികൂടിയ ഇയാളെ നൂറനാട് പൊലീസ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. രമ്യയാണ് രജുവി​െൻറ ഭാര്യ. 2012ൽ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം മോഷണം, കണ്ണൂർ പയ്യന്നൂർ ക്ഷേത്രത്തിലെ വിഗ്രഹമോഷണം, എ.ടി.എം മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് രജുവെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.