കൊച്ചി: കേന്ദ്ര നഗരവികസന മന്ത്രാലയത്തിെൻറ സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതിയുടെ ഭാഗമായ കൊച്ചിൻ സ്മാർട്ട് സിറ്റി പദ്ധതിയുടെ േപ്രാജക്ട് കൺസൾട്ടൻറായി െഎ.പി.ഇ ഗ്ലോബൽ ലിമിറ്റഡ് എന്ന സ്ഥാപനത്തെ സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തു. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട 83 പദ്ധതികളുടെയും േപ്രാജക്ട് റിപ്പോർട്ട് തയാറാക്കൽ, പദ്ധതി നിർവഹണം, മേൽനോട്ടം എന്നിവ കമ്പനിയുടെ ചുമതലയായിരിക്കും. കരാറിൽ മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എ.പി.എം മുഹമ്മദ് ഹനീഷും െഎ.പി.ഇ ഡയറക്ടർ അനിൽകുമാർ ബൻസാലും ഒപ്പുവെച്ചു. വിശദ പദ്ധതി റിപ്പോർട്ട് ഉടൻ തയാറാക്കി ഇൗ വർഷാവസാനം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് മുഹമ്മദ് ഹനീഷ് അറിയിച്ചു. സ്മാർട്ട് മിഷൻ ജനറൽ മാനേജർ ആർ. രാജിയും പെങ്കടുത്തു. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ 20 നഗരങ്ങളിൽ അഞ്ചാമത്തേതാണ് കൊച്ചി. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി ഭാഗങ്ങളും മറൈൻ ഡ്രൈവ്, ബ്രോഡ്വെ, എം.ജി റോഡ് ഭാഗങ്ങളുമാണ് സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുക. പദ്ധതി നടത്തിപ്പിനായി സംസ്ഥാന സർക്കാറാണ് കൊച്ചി സ്മാർട്ട് മിഷന് രൂപം നൽകിയത്. പദ്ധതിക്ക് ആദ്യഘട്ടത്തിൽ കേന്ദ്രം 196 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആനുപാതികമായ തുക സംസ്ഥാന സർക്കാറും ചെലവഴിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.